കാമുകനൊപ്പം ജീവിക്കാന്‍ വളര്‍ത്തമ്മയുടെ സ്വര്‍ണ്ണം കവര്‍ന്ന പതിനെട്ടുകാരിയും കാമുകനും പിടിയില്‍
കാമുകനൊപ്പം ജീവിക്കാന്‍ വളര്‍ത്തമ്മയുടെ സ്വര്‍ണ്ണം കവര്‍ന്ന പതിനെട്ടുകാരിയും കാമുകനും പിടിയില്‍
തിരുവനന്തപുരം: കാമുകനൊപ്പം ഒളിച്ചോടി ജീവിക്കാന്‍ വളര്‍ത്തമ്മയുടെ സ്വര്‍ണ്ണം കവര്‍ന്ന യുവതിയും കാമുകനും പിടിയില്‍. വളര്‍ത്തമ്മയുടെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് ഇരുവരും ചേര്‍ന്ന് കവര്‍ന്നത്.
ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 30 പവന്‍ സ്വര്‍ണ്ണമാണ് തട്ടിയെടുത്തത്. തിരുവനന്തപുരം പാറശാല പശുവരയ്ക്കല്‍ മൂവോട്ടുകോണം ശ്രീശൈലത്തില്‍ ജയകുമാരിയുടെ സ്വര്‍ണ്ണമാണ് കവര്‍ന്നത്.
ഇവരുടെ പരാതിയില്‍ വളര്‍ത്തുമകളായ ശ്രീനയയെയും ഒളിച്ചോടി വിവാഹം കഴിച്ച ഭര്‍ത്താവ് ഷാലുവുനെയും പോലീസ് അറസ്റ്റ് ചെയ്തു. മത്സ്യ വില്‍പ്പനക്കാരനായ ഷാലുവും ശ്രീനയും പ്രണയത്തിലായിരുന്നു. ഇരുവരും ഒളിച്ചോടിയ ശേഷം ബാങ്കിലെത്തി ജീവനക്കാരെ കബളിപ്പിച്ചാണ് സ്വര്‍ണ്ണം കൈക്കലാക്കിയത്.
പശുവരയ്ക്കള്‍ സഹകരണം ബാങ്കിലെ ലോക്കറിലാണ് ജയകുമാരി സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. വളര്ത്തമ്മ ജയകുമാരി അറിയാതെ ബാങ്ക് ലോക്കറിന്റെ താക്കോല്‍ കൈക്കലാക്കിയ ശ്രീനിയ ഷാലുവിനൊപ്പം ബാങ്കിലെത്തി.
തുടര്‍ന്ന് അമ്മ പുറത്തു നില്‍ക്കുകയാണെന്ന് ബാങ്ക് ജീവനക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ലോക്കര്‍ തുറന്ന് സ്വര്‍ണ്ണം എടുത്തത്. ജയകുമാരിക്കൊപ്പം നിരവധി തവണ ബാങ്കിലെത്തിയിരുന്ന ശ്രീനിയയെ അറിയാമായിരുന്നതുകൊണ്ട് ജീവനക്കാര്‍ക്ക് സംശയം തോന്നിയില്ല. ശ്രീനിയ ഒളിച്ചോടിയതും വിവാഹം കഴിച്ചതും ജയകുമാരി അറിഞ്ഞിരുന്നില്ല.
വളര്‍ത്തുമകളെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബാങ്കിലെത്തിയ ജയകുമാരി സ്വര്‍ണ്ണം നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു.
Leave a Reply
You must be logged in to post a comment.