ഉപരിപഠനത്തിന് ഇഷ്ട വിഷയം തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നില്ല; പിതാവിനെതിരെ പരാതിയുമായി മകള്‍

ബിരുദ പഠനത്തിനായി ഇഷ്ടവിഷയം തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പിതാവിനെതിരെ പരാതിയുമായി മകള്‍. ജേര്‍ണലിസം അല്ലെങ്കില്‍ നിയമം പഠിക്കണമെന്നാണ് പെണ്‍കുട്ടിയുടെ താല്‍പ്പര്യം. എന്നാല്‍ താന്‍ ബിഎസ്‌സി കെമിസ്ട്രി പഠിക്കണമെന്നാണ് പിതാവ് പറയുന്നതെന്നും പെണ്‍കുട്ടി പറയുന്നു.

തനിക്ക് കെമിസ്ട്രി പഠിക്കേണ്ടെന്നും അധ്യാപികയാകേണ്ടെന്നും ഒരുപാട് തവണ പിതാവിനോട് പറഞ്ഞിരുന്നെന്നും മാത്രമല്ല ജേര്‍ണലിസം അല്ലെങ്കില്‍ നിയമം ആണ് പഠിക്കാന്‍ താല്‍പര്യമെന്നും പിതാവിനെ അറിയിച്ചിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.

അതേസമയം തുടര്‍ പഠനത്തിനായി കോളേജുകളില്‍ ആപ്ലിക്കേഷന്‍ അയക്കുന്നതിനുവേണ്ടി പിതാവിനോട് തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ അദ്ദേഹം വിസമ്മതിക്കുകയും വീട് വിട്ടിറങ്ങുകയും ചെയ്തു. ഇതോടെ ടെക്സ്റ്റ് പുസ്തകത്തിന് പുറകില്‍കണ്ട ചൈല്‍ഡ് ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

ഇതോടെ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് നല്‍കാമെന്ന് പിതാവ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment