അമ്മായിയമ്മ മരിച്ചതിന്റെ വിഷമം താങ്ങാനാകാതെ മരുമകള്‍ ആത്മഹത്യ ചെയ്തു
അമ്മായിയമ്മ മരിച്ചതിന്റെ വിഷമം താങ്ങാനാകാതെ മരുമകള്‍ ആത്മഹത്യ ചെയ്തു
കോലാപൂരില്‍ അമ്മായിയമ്മ മരിച്ചതിന്റെ വിഷമത്തില്‍ മരുമകള്‍ ആത്മഹത്യ ചെയ്തു. ജുന രാജ്‌വാദ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അപ്‌തെ നഗര്‍ റെസിഡന്‍ഷ്യല്‍ കോളനിയിലാണ് സംഭവം.
മാലതി (70) കാന്‍സറിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് മരണപ്പെടുന്നത്. ഈ വിവരമറിഞ്ഞതോടെ 49 വയസുള്ള മരുമകള്‍ ഷുബാംഗി ആത്മഹത്യ ചെയ്യുകയായിരുന്നു.
മരുമകള്‍ വീടിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഷുബാംഗിയുടെ കുടുബാംഗങ്ങള്‍ പറയുന്നത് ഭര്‍തൃമാതാവിന്റെ വിയോഗം താങ്ങാനാവാതെയാണ് മരുമകള്‍ ആത്മഹത്യ ചെയ്തതെന്നാണ്.
സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അമ്മായിയമ്മയുടെയും മരുമകളുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കുടുംബാംഗങ്ങളെയും അയല്‍ക്കാരെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇരുമരണങ്ങളിലും അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Leave a Reply