മഴയിൽ തകർന്നടിഞ്ഞ വീടിനുള്ളിൽ നിന്ന് രക്ഷാപ്രവർത്തകർക്ക് ലഭിച്ചത് മാസങ്ങൾ പഴക്കമുള്ള ശവശരീരം

മഴയിൽ തകർന്നടിഞ്ഞ വീടിനുള്ളിൽ നിന്ന് രക്ഷാപ്രവർത്തകർക്ക് ലഭിച്ചത് മാസങ്ങൾ പഴക്കമുള്ള ശവശരീരം

കക്കാട്: രക്ഷാപ്രവർത്തനത്തിനെത്തിയവർക്ക് വീടിനുള്ളിൽ നിന്ന് ലഭിച്ച്ത് മാസങ്ങള്‍ പഴക്കമുള്ള ശവശരീരം , കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനെത്തിയ വീട്ടില്‍ നിന്നും മാസങ്ങള്‍ പഴക്കമുള്ള ശവശരീരം ലഭിച്ചു.

വീട്ടിനുള്ളിൽ ആളുകളുണ്ടെന്ന സംശയത്തെ തുടർന്നാണ് ഫയർഫോഴ്സും നാട്ടുകാരും വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴായിരുന്നു സംഭവം.

കണ്ണൂരിലെ കക്കാട് കോർജാൻ യുപി സ്‌കൂളിനു സമീപം കനത്തമഴയിൽ തകർന്ന വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോർജാൻ യുപി സ്‌കൂളിനു സമീപം പ്രഫുൽ നിവാസിൽ താമസിക്കുന്ന രൂപ എന്ന എഴുപതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്,അവശനിലയിലായ മറ്റൊരു സ്ത്രീയും ഇതേ സമയം വീട്ടിലുണ്ടായിരുന്നു.

വീട്ടിലുണ്ടായിരുന്ന സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാർ പറയുന്നു. ഇവരെയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ആറരയോടെയാണ് ഇവരുടെ ഓടിട്ട വീട് കനത്ത കാറ്റിലും മഴയിലും തകർന്നുവീണത്.അഴുകിയ നിലയിലായിരുന്നു മൃതദേഹം. കണ്ണൂർ സ്പിന്നിങ് മിൽ ജീവനക്കാരിയായിരുന്നു മരിച്ച രൂപ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment