മൂന്നാറിലെ റിസോര്‍ട്ടില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത

dead body found at munnar poopara gas top resort

മൂന്നാറിലെ റിസോര്‍ട്ടില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

മൂന്നാറില്‍ റിസോര്‍ട്ടില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ പൂപ്പാറ ഗ്യാസ് ടോപ്പ് സമീപമുള്ള റിസോര്‍ട്ടില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.

റിസോര്‍ട്ട് ഉടമയുടെയും സഹായിയുടെയും ജീവനക്കാരന്റെയും മൃതദേഹമാണ് റിസോര്‍ട്ടില്‍ കണ്ടെത്തിയത്. കൊലപാതകമാനെന്നാണ് പ്രാഥമിക വിവരം. ശാന്തന്‍ പാറ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Also Read >> ശബരിമല: നിലപാട് മാറ്റി രാഹുല്‍ഗാന്ധി; ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

ദുബായ്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി രാഹുല്‍ ഗാന്ധി. ശബരിമലയില്‍ യുവതികള്‍ പ്രവേശക്കണമെന്ന മുന്‍ നിലപാടാണ് രാഹുല്‍ ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വാദത്തില്‍ കാര്യമുണ്ടെന്നാണ്‌ ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ അഭിപ്രായപ്പെട്ടത്.

വിശ്വാസികളുടെയും കേരളത്തിലെ ജനങ്ങളുടെയും അഭിപ്രായങ്ങള്‍ അറിഞ്ഞതില്‍ നിന്നാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. അതേസമയം സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷിക്കണം.

സ്ത്രീ പ്രവേശന വിഷയത്തില്‍ തന്‍റെ മുന്‍ നിലപാടില്‍ മാറ്റം വന്നിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുല്‍ മറുപടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment