നാല് ദിവസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം ഫ്ളാറ്റുകള്‍ക്കിടയിലെ വിടവില്‍ നിന്നും കണ്ടെത്തി

നാല് ദിവസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം ഫ്ളാറ്റുകള്‍ക്കിടയിലെ വിടവില്‍ നിന്നും കണ്ടെത്തി

നാല് ദിവസം മുന്‍പ് കാണാതായ 19കാരിയുടെ മൃതദേഹം രണ്ട് ബഹുനില കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. നോയ്ഡയിലെ അമരാപള്ളി സിലിക്കോണ്‍ സിറ്റിയിലാണ് സംഭവം. ബിഹാര്‍ സ്വദേശിനി സോനാമുനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ടവര്‍ സി, ടവര്‍ ബി എന്നീ ഫ്ളാറ്റുകള്‍ക്കിടയിലായിരുന്നു മൃതദേഹം. ഇവയില്‍ ടവര്‍ സിയിലെ 18-ാം നിലയിലെ താമസക്കാരനായ ജയ്പ്രകാശിന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു മരിച്ച സോനാമുനി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സോനാമുനിയെകാണാതായി.

ഫ്ളാറ്റുകള്‍ക്കിടയിലുള്ള വിടവില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി താമസക്കാരില്‍ ഒരാള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് കൂറ്റന്‍ ഫ്ളാറ്റുകള്‍ക്കിടയിലുള്ള ഒരടിയോളം വരുന്ന വിടവിലാണ് മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ വിടവില്‍നിന്ന് മൃതദേഹം പുറത്തെത്തിക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേനയെ വിവരമറിയിക്കുകയും മണിക്കൂറുകള്‍ നീണ്ടുനിന്ന ശ്രമങ്ങള്‍ക്കൊടുവില്‍ മൃതദേഹം പുറത്തെത്തിക്കുകയുമായിരുന്നു. ഒരുഫ്ളാറ്റിന്റെ ഭിത്തി പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

ബാല്‍കണിയില്‍നിന്ന് കാല്‍തെറ്റി ഫ്ളാറ്റുകള്‍ക്കിടയിലേയ്ക്ക് വീണായിരിക്കാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് സി.ഐ വിമല്‍ കുമാര്‍ പറഞ്ഞു.

എന്നാല്‍ മറ്റെന്തെങ്കിലും കാരണം മൂലമാണോ മരിച്ചത് എന്നും അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply