നീണ്ടകരയില്‍ നിന്ന് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

നീണ്ടകരയില്‍ നിന്ന് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് കൊല്ലങ്കോട് സ്വദേശി സഹായ രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ തിരുവനന്തപുരം അഞ്ചുതെങ്ങ് ഭാഗത്ത് തീരത്തടിഞ്ഞ മൃതദേഹം ഫിഷറീസ് വകുപ്പ് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതാവുകയായിരുന്നു. കാണാതായ തമിഴ്‌നാട് നീരോടി സ്വദേശികളായ ജോണ്‍ ബോസ്‌കോ, ലൂര്‍ഥ് രാജ് എന്നിവര്‍ക്കായി കോസ്റ്റ്ഗാര്‍ഡും നാവികസേനയും തെരച്ചില്‍ നടത്തുകയാണ്. വെള്ളിയാഴ്ച രാവിലെ നീണ്ടകര തുറമുഖത്തുനിന്ന് ഒന്നര നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് കടലില്‍ വള്ളം മറിഞ്ഞത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തമിഴ്‌നാട് സ്വദേശിയായ സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സൈലത്മാതാ എന്ന ബോട്ടാണ് വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ സ്റ്റാലിനും നിക്കോളാസും നീന്തി രക്ഷപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment