കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടിവെച്ച നിലയില്‍
കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടിവെച്ച നിലയില്‍
കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടിവെച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മാത്തൂരില്‍ കുഴല്‍മന്ദത്തിനു സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഓമന എന്ന സ്ത്രീയുടെ മൃതദേഹമാണ് അയല്‍വാസിയായ ഷൈജുവിന്റെ വീട്ടില്‍ നിന്നു നാട്ടുകാരും പൊലീസും ചേര്‍ന്ന് കണ്ടെടുത്തത്.
സംഭവത്തില്‍ രണ്ട് പേരെ കുഴല്‍മന്ദം പൊലീസ് കസ്റ്റഡിയിലെടുത്തു. ഓമനയുടെ അയല്‍വാസികളായ ജിജിഷ്( 27), ഷൈജു( 29) എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമമാണെന്നാണ് നിഗമനം.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ നിന്നും പാടത്തേയ്ക്കു പോയ ഒാമന( 60)യെ പിന്നീട് കാണാതാവുകയായിരുന്നു. ചുങ്കമന്ദത്ത് കൂമന്‍കാവില്‍ പൂശാരി പറമ്പില്‍ പരേതനായ സഹദേവന്റ ഭാര്യയാണ് ഒാമന.
സംഭവത്തെ തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ ഓമനയുടെ മക്കളായ അയ്യപ്പദാസും അനിലും തിരച്ചില്‍ നടത്തുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
എന്നാല്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണ വളകളും മാലയും വില്‍ക്കാനായെത്തിയ യുവാക്കളില്‍ സ്ഥാപന ഉടമയ്ക്ക് സംശയം തോന്നുകയും ഈ വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വീട്ടില്‍ നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണു മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത്.
Leave a Reply