കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഓണാഘോഷത്തിന് കോഴിക്കോട് കടപ്പുറത്ത് സുഹൃത്തുക്കളുമായി എത്തിയ വിദ്യാർത്ഥി തിരയിൽപ്പെട്ടു മരിച്ചു. കൊടുവള്ളി കളരാന്തിരി മുജീബിന്റെ മകൻ ആദിൽ അഫ്സാൻ (15) ആണ് മരിച്ചത്.

ഇന്നലെ കോഴിക്കോട് ബീച്ചിൽ ലയൺസ് പാർക്കിനടുത്ത് തിരയിൽപ്പെട്ട് കാണാതായ ആദിൽ അഫ്സാന്റെ മൃതദേഹം ഇന്ന് രാവിലെ വെള്ളയിൽ മത്സ്യബന്ധന തുറമുഖത്തിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇന്നലെ മുതൽ തിരച്ചിൽ നടത്തി വരികയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*