പതങ്കയം വെള്ളച്ചാട്ടത്തിനടുത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പതങ്കയം വെള്ളച്ചാട്ടത്തിനടുത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

താമരശ്ശേരി പതങ്കയം വെള്ളച്ചാട്ടത്തിനടുത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പതങ്കയം ജലവൈദ്യുത പദ്ധതിക്ക് സമീപം പാറക്കെട്ടിനുള്ളില്‍നിന്നുമാണ് കൊണ്ടോട്ടി പറമ്പില്‍ പീടിക സ്വദേശി ആഷിഖിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

കാണാതിയി എട്ടാം ദിവസം NDRF ഉം, ഫയര്‍ ഫോയ്‌സും, റവന്യൂ അധികൃതതരും, സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ കലക്ടറും സ്ഥലത്ത് എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment