അരൂരില്‍ കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

അരൂരില്‍ കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

അരൂര്‍ കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. അരൂര്‍ കുമ്പളം പാലത്തില്‍ നിന്നാണ് പെണ്‍കുട്ടി കായലിലേക്ക് ചാടിയത്. അല്‍പ നേരം മുമ്പ് സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്.

ചേര്‍ത്തല എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെ മകള്‍ ജിസ്ന ജോണ്‍സണ്‍ (20)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നു രാവിലെ ഏഴരയോടെയാണ് എറണാകുളം കലൂരിലെ കൊച്ചിന്‍ ടെക്നിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ സിവില്‍ ഡ്രോട്ട്സ്മാന്‍ കോഴ്സ് വിദ്യാര്‍ത്ഥിനിയായ ജിസ്ന കായലില്‍ ചാടിയത്.

പെണ്‍കുട്ടി താഴേക്ക് ചാടുന്നത് കണ്ട വഴിയാത്രക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ പാലത്തിന്റെ നാടപ്പാതയിലൂടെ നടന്നു വന്ന ജിസ്ന ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജിസ്ന ആത്മഹത്യ ചെയ്തതിനു പിന്നിലെ കാരണം വ്യക്തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment