ഭോപ്പാലില്‍ ഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ബോട്ട് മറിഞ്ഞ് 11 മരണം

ഭോപ്പാലില്‍ ഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ബോട്ട് മറിഞ്ഞ് 11 മരണം

ഗണേശ ചതുര്‍ത്തി ആഘോഷ പരിപാടികളുടെ ഭാഗമായി ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ ഭോപ്പാല്‍ നദിയില്‍ ബോട്ട് മുങ്ങി 11 പേര്‍ മരിച്ചു. നാലു പേരെ കാണാനില്ല. ഭോപ്പാല്‍ നഗരത്തില്‍ തന്നെയുള്ള ഖട്‌ലാപ്പുരിഘട്ടിലെ തടാകത്തിലാണ് അപകടം നടന്നത്.

ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പിപിലാനി സ്വദേശികളാണ് മരിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയാണ് അപകടം. രണ്ടുവള്ളങ്ങളിലായിരുന്നു ഇവര്‍ നദിയിലൂടെ നിമഞ്ജനം ചെയ്യാനായി പുറപ്പെട്ടത്. ഇതിലൊരുവള്ളമാണ് മറിഞ്ഞത്. ഇതില്‍ 19 പേരുണ്ടായിരുന്നു. മരിച്ചവവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി നാലുലക്ഷം രൂപ നല്‍കുമെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി.സി ശര്‍മ പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment