വോട്ടിങ്ങിനിടെ മരിച്ചവരുടെ എണ്ണം പത്തായി

വോട്ടിങ്ങിനിടെ മരിച്ചവരുടെ എണ്ണം പത്തായി

ഇന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങിനിടെ സംസ്ഥാനത്ത് വിവിധ ബൂത്തുകളിലായി മരിച്ചവരുടെ എണ്ണം പത്തായി. വോട്ട് ചെയ്യാനെത്തി വരിയില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്.

വടകര ചോക്ലിയില്‍ കാഞ്ഞിരത്തിൻ കീഴിൽ മൂടോളി വിജയി (65), വൈക്കം തൃക്കരായിക്കുളം റോസമ്മ ഔസേഫ്(84), ആലപ്പുഴ മാവേലിക്കര കണ്ടിയൂർ യുപി സ്കൂളിൽ മറ്റം വടക്ക്, പെരിങ്ങാട്ടംപള്ളിൽ പ്രഭാകരൻ(74) , കാസർകോട് പുല്ലൂരിൽ സ്വദേശി കെ.ആർ. ബാബു, തലശ്ശേരിയിൽ മുസ്‍ലിം ലീഗ് പ്രാദേശിക നേതാവ് എ.കെ. മുസ്തഫ(52).

തളിപ്പറമ്പ് ചുഴവി വേണുഗോപാല മാരാർ, കൊല്ലം കിളികൊല്ലൂരിൽ ഇരവിപുരം കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (പുരുഷൻ-63), വയനാട് അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലന്‍ (64), കാലടിയിൽ പാറപ്പുറം കുമാരനാശാൻ സ്മാരക എൽപിഎസ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ കാഞ്ഞൂർ പാറപ്പുറം വെളുത്തേപ്പിള്ളി ത്രേസ്യാക്കുട്ടി (87).

പത്തനംതിട്ട റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായി (പാപ്പച്ചൻ–66) , പിരളശേരി എൽപിഎസ് 69–ാം നമ്പർ ബൂത്തിലെ പോളിങ് ഓഫിസർ പ്രണുകുമാർ അപസ്മാര ബാധയെത്തുടർന്ന് കുഴഞ്ഞു വീണു. ഇദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply