ഡിസംബര്‍ 1 മുതല്‍ ഹെല്‍മെറ്റ് നിയമം പ്രാബല്യത്തില്‍

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇരുചക്രവാഹനങ്ങളിലെ പിന്‍യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുമ്പോഴും കാര്യമായ ചലനങ്ങളില്ലാതെ ഹെല്‍മെറ്റ്‌ വിപണി. ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെങ്കിലും പല കടകളിലും ഹെല്‍മെറ്റിന്റെ ആവശ്യക്കാര്‍ കുറയുന്നതായി കടയുടമകള്‍.

വിധി മുന്‍നിര്‍ത്തി ഹെല്‍മെറ്റുകള്‍ അധികമായി കടകളില്‍ എത്തിച്ച വ്യാപാരികളും ആശങ്കയിലാണ്. പൊലീസോ മോട്ടോര്‍വാഹനവകുപ്പോ നിയമം കര്‍ശനമായി നടപ്പാക്കില്ലെന്ന പ്രതീക്ഷയാകാം വിപണിയിലെ ഈ തളര്‍ച്ചയ്‌ക്കു പിന്നിലെന്നും ഇവര്‍ കരുതുന്നു. അതേസമയം, ഞായറാഴ്ച മുതല്‍ കര്‍ശന പരിശോധന ആരംഭിച്ചാല്‍ വിപണിയില്‍ വലിയ മാറ്റം വരുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവയ്‌ക്കുന്നു.

എന്നാല്‍, കുട്ടികളുടെ ഹെല്‍മെറ്റിന്‌ ആവശ്യക്കാര്‍ കൂടുന്നുണ്ട്‌. പുതിയ ഉത്തരവുപ്രകാരം നാലു വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. ഹെല്‍മെറ്റിന്റെ വിലയുടെ കാര്യത്തിലും കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. മുതിര്‍ന്നവരുടെ ബ്രാന്‍ഡഡ്‌ ഹെല്‍മെറ്റുകള്‍ക്ക്‌ 1400 രൂപമുതലാണ്‌ വില. അല്‍പ്പം വിട്ടുവീഴ്ച ചെയ്യുന്നവര്‍ക്ക് 700 രൂപമുതലും ലഭ്യമാണ്. 950 മുതലാണ് കുട്ടികളുടെ ബ്രാന്‍ഡഡ്‌ ഹെല്‍മെറ്റിന്റെ വില. വേഗ, സ്റ്റഡ്‌ എന്നീ ബ്രാന്‍ഡുകള്‍ക്കാണ്‌ ആവശ്യക്കാരുള്ളത്‌.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*