രണ്‍വീറിനെ ബാറ്റ് കൊണ്ട് അടിച്ച് പറത്തി ദീപിക; താരദമ്പതികളുടെ രസകരമായ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ സംസാര വിഷയമായിരുന്നു ദീപിക-രണ്‍വീര്‍ വിവാഹം. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇരുവരുടെയും വിവാഹം ആഘോഷമാക്കിയിരുന്നു. താരദമ്പതികള്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് താരങ്ങളുടെ ഒരു രസകരമായ വീഡിയോയാണ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 83 എന്ന ചിത്രത്തിലേക്ക് രണ്‍വീര്‍ സിങ്ങിനൊപ്പം ദീപിക പദുകോണും വേഷമിടുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. എന്തായാലും ഇരുവരും വിവാഹശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കാണാന്‍ ആകാംക്ഷയിലാണ് ആരാധകര്‍.

രണ്‍വീറാണ് ഈ രസകരമായ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ദീപിക രണ്‍വീറിനെ ബാറ്റ് കൊണ്ട് അടിക്കുന്നതാണ് വീഡിയോയില്‍. എന്റെ ജീവിതം സിനിമയില്‍ യഥാര്‍ഥത്തിലും എന്ന തലക്കെട്ടോടെയാണ് നടന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രണ്‍വീര്‍ തന്നെയാണ് ചിത്രത്തിലെ ദീപികയുടെ വരവിനെ കുറിച്ച് പറഞ്ഞത്. എന്റെ പത്‌നിയാകാന്‍ എന്റെ പത്നിയല്ലാതെ മറ്റാര് എന്നാണ് 83ന്റെ ഗ്ലാസ്ഗോവിലെ സെറ്റില്‍ ദീപികയെത്തിയെന്ന വിവരം പുറത്തു വിട്ട് രണ്‍വീര്‍ പറഞ്ഞത്.

2020 ഏപ്രില്‍ 10 നാണ് ചിത്രം പ്രദര്‍ശനത്തിനായ എത്തുന്നത്. ഇതിനു മുന്‍പ് രണ്‍വീറും ദീപികയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റുകളായിരുന്നു.സഞ്ജയ് ലീലാ ബന്‍സാലിയുടെ രാംലീല, ബജ്രാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. മുന്നൂ ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment