കുടുംബത്തിന്‍റെ കൂട്ടമരണത്തില്‍ ദുരൂഹത
കുടുംബത്തിന്‍റെ കൂട്ടമരണത്തില്‍ ദുരൂഹത ; ദൈവം രക്ഷിക്കും എന്നാല്‍ കർമങ്ങൾ കൃത്യമായി ചെയ്യണമെന്ന് കുറിപ്പിൽ
ദില്ലി; മന്ത്രവാദത്തിൽ വിശ്വസിച്ച കുടുംബാംഗങ്ങൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്ത പെൺകുട്ടിയുടെ വിവാഹം നവംബറിൽ നടക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം.
കൂട്ട മരണത്തില്‍ ആൾ ദൈവങ്ങൾക്ക് പങ്കു ഉണ്ടോ എന്ന് പോലിസ് സംശയിക്കുന്നു. പോലീസ് കണ്ടെടുത്ത ഡയറയിലും കുറിപ്പുകളിലും മോക്ഷ പ്രാപ്തിക്കായി ചെയ്യേണ്ട ആചാരങ്ങളെ കുറിച്ചും അനുഷിക്കേണ്ട കര്‍മ്മങ്ങളെ കുറിച്ചും സൂചിപ്പിക്കുന്നു. മന്ത്രവാദത്തില്‍ ഈ കുടുംബം വിശ്വസിക്കുന്നുന്നതിന്റെ തെളിവാണീ ഡയറിക്കുറിപ്പുകളെന്ന് പോലിസ് പറയുന്നു.
കുറിപ്പ് ഇപ്രകാരം
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഒന്നിലാണ് കർമം ചെയ്യേണ്ടത്. കർമങ്ങൾ ചെയ്യുന്ന ദിവസം വീട്ടിൽ ആഹാരം പാകം ചെയ്യാൻ പാടില്ലെന്നും കുറിപ്പിൽ പറയുന്നു. അനുഷ്ഠാനം നടക്കുന്ന സമയത്ത് ഫോണുകൾ സൈലന്റ് മോഡിലേക്ക് മാറ്റണം. മറ്റുള്ളവരെല്ലാം സ്വയം തൂങ്ങുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താൻ ഒരാൾ ഇവർക്ക് കാവൽ നിൽക്കണമെന്നും കുറിപ്പിൽ പറയുന്നു.
ദൈവം രക്ഷിക്കും എന്നാല്‍ കർമങ്ങൾ കൃത്യമായി ചെയ്യണമെന്ന് കുറിപ്പിൽ നിർദ്ദേശം നൽകുന്നുണ്ട്. ഇങ്ങനെ കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയാലും നമ്മൾ മരിക്കില്ല, ദൈവം രക്ഷിക്കും, നമുക്ക് മോക്ഷം ലഭിക്കും, വലിയ നേട്ടങ്ങളും ഉണ്ടാകുമെന്നും കുറിപ്പിൽ പറയുന്നു. സ്റ്റൂളിൽ കയറിനിന്ന് കഴുത്തിൽ കുരുക്കിടാൻ സാധിക്കാത്ത പ്രായമായവർ എങ്ങനെയാണ് ഈ കർമം ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഒരു കുറിപ്പ്.
സ്വയം ഒഴിവാക്കാൻ മനുഷ്യ ശരീരം താൽക്കാലികമാണെന്നും കണ്ണുകളും വായയും മൂടിവെച്ചാൽ ഭയം ഒഴിവാക്കാമെന്നാണ് കുറിപ്പിൽ പറയുന്നത്. കുടുംബത്തിലെ 77 വയസുള്ള വൃദ്ധയെ തറയിൽ മരിച്ച് കിടക്കുന്ന നിലയിലാണ് കണ്ടത്. ഇവരുടെ കഴുത്ത് ഞെരിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. മരിച്ചവരുടെ കണ്ണുകൾ മൂടിക്കെട്ടിയ നിലയിലായിരുന്നു. ഒരു പുതപ്പിൽ നിന്നും മുറിച്ചെടുത്ത തുണികഷ്ണങ്ങൾ കൊണ്ടാണ് എല്ലാവരും വായ മൂടിക്കെട്ടിയിരുന്നത്.
വായ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരുന്നു. കുറിപ്പുകളിൽ പറയുന്ന പ്രകാരം തന്നെയാണ് ഇവർ ആത്മഹത്യ ചെയ്തിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഭാട്ടിയ കുടുംബത്തിലെ എല്ലാവരും വിദ്യാഭ്യാസമുള്ളവരാണെന്നും അവർ മന്ത്രവാദത്തിന് പുറകെ പോകില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ആസൂത്രിതമായി നടത്തിയ കൊലപാതകം ആണെന്നാണ് ഇവർ ആരോപിക്കുന്നത്.
കുടുംബാംഗങ്ങള്‍ ഏതെങ്കിലും ആൾദൈവത്തിന്റെ അനുയായി ആയിരുന്നോ എന്ന് ബന്ധുക്കൾക്കോ അയൽവാസികൾക്കോ അറിയില്ല. രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരാൾദൈവത്തെയും ഇയാളുടെ അനുയായികളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.ഫോണുകൾ കേന്ദ്രീകരിച്ച് മരിച്ചവരുടെ ഫോണുകളിൽ നിന്ന് കണ്ടെത്തിയ നാല് നമ്പറുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Leave a Reply