ഡല്‍ഹി തീപിടിത്തം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

ന്യൂഡല്‍ഹി: പുരാനി ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.

തീപിടുത്തത്തില്‍ ഇതുവരെ 43 പേരാണ് മരിച്ചത്. സംഭവത്തില്‍ FIR രജിസ്റ്റര്‍ ചെയ്തു.

അതേസമയം, സംഭവസ്ഥലം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി തീപിടുത്തം സംബന്ധിച്ചു മജിസ്ട്രേറ്റ് തലത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു. 7 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ടീമിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

തീപിടുത്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, ദുരന്തത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ, ലേഡി ഹാര്‍ഡിംഗ്, എല്‍‌എന്‍‌ജെ‌പി, ഹിന്ദു റാവു ഹോസ്പിറ്റല്‍, ആര്‍.എം.എല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്‌. 16 പേരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്‌.

ഡല്‍ഹിയിലെ റാണി ഝാന്‍സി റോഡില്‍ അനാജ് മണ്ഡിയിലെ ആറ് നില കെട്ടിടത്തിലെ ഫാക്ടറിയില്‍ പുലര്‍ച്ചെ 5:30നാണ് തീപിടുത്തമുണ്ടായത്.

30 ഓളം ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ടെങ്കിലും പ്രദേശത്തെ ഇടുങ്ങിയ വഴികള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുകയാണ്. തീയണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായപ്പോള്‍ ഇരുപതോളം ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരുന്നു.

അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. പേപ്പര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയായിരുന്നു ഇത്. ഇവിടെ വന്‍തോതില്‍ പഴയ പേപ്പര്‍ ശേഖരം ഉണ്ടായിരുന്നു. ഇതാണ് തീ കനത്ത തോതില്‍ ആളിപ്പടരാന്‍ കാരണമായത്.

600 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. അ​തേ​സ​മ​യം, തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*