ഡല്‍ഹി തീപിടുത്തം; മരണം 17; മരിച്ചവരില്‍ മലയാളിയും: 3 പേരേ കാണാനില്ല
ഡല്‍ഹി തീപിടുത്തം; മരണം 17; മരിച്ചവരില്‍ മലയാളിയും: 3 പേരേ കാണാനില്ലല
ഡല്‍ഹിയില്‍ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചു. ഹോട്ടലില്‍ ഉണ്ടായിരുന്ന മലയാളി കുടുംബത്തിലെ പത്തു പേര്‍ സുരക്ഷിതിരാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇവരോടോപ്പമുള്ള രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. മരിച്ചവരില്‍ മലയാളിയും. എറണാകുളം ചോറ്റാനിക്കര സ്വദേശിനി ജയശ്രീ (53) യാണ് മരിച്ചത്.
മരിച്ചവരില്‍ ഏഴു പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമുണ്ട്. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ചിലരുടെ നില ഗുരുതരമാണ്. 35 പേരെ അഗ്നിശമന സേന രക്ഷപെടുത്തി.
എന്നാല്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന മൂന്ന് പേരെക്കുറിച്ച് വിവരമൊന്നുമില്ല. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.
ഡൽഹി കരോൾബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ നാലരയോടെയാണ് തീപിടുത്തം ഉണ്ടായത്.
പത്തംഗ മലയാളി കുടുംബം ഹോട്ടലില്‍ താമസിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 29 യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ പുലര്‍ച്ചെ മുതല്‍ തീയണയ്ക്കാനുള്ള ശ്രമം എട്ടരയോടുകൂടിയാണ് തീയണയ്ക്കാനായത്.
എന്നാല്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന മൂന്ന് പേരെക്കുറിച്ച് വിവരമൊന്നുമില്ല. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു. ഡൽഹി കരോൾബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.
Leave a Reply