കൊലക്കേസ് പ്രതി ഡി വൈ എസ് പി യ്ക്ക് സഹായം? അറസ്റ്റ് വൈകുന്നതില്‍ ശക്തമായ പ്രതിഷേധം
കൊലക്കേസ് പ്രതി ഡി വൈ എസ് പി യ്ക്ക് സഹായം? അറസ്റ്റ് വൈകുന്നതില്‍ ശക്തമായ പ്രതിഷേധം; സാധാരണക്കാരനായിരുന്നെങ്കില്‍ ഇതായിരിക്കുമോ അവസ്ഥയെന്ന് ബന്ധുക്കള്‍ Absconding DySP arrest
Absconding DySP arrest കേരളക്കരയുടെ മനസാക്ഷിയെ ഞെട്ടിച്ച് പോലീസ് ഏമാനായ നെയ്യാറ്റിന്‍കര മുന്‍ ഡിവൈഎസ്പി ബി ഹരികുമാറിന്‍റെ ക്രൂരതയ്ക്ക് ഇരയായി ഒരു സാധു കുടുംബത്തിലെ യുവാവ് കൊല്ലപ്പെട്ടിട്ട് രണ്ട് ദിവസമായി. ഉന്നത സ്വാധീനവും സമ്പത്തുമുള്ള സ്ഥലത്തെ മുന്‍ പ്രധാന ഏമാനേ പിടികൂടാന്‍ ഇതുവരെ പൊലീസിനായില്ല. ഒളിവില്‍ പോയ ഇയാള്‍ മധുരയ്ക്ക് കടന്നതായാണ് അവസാനത്തെ വിവരം.
സോഷ്യല്‍ മീഡിയയില്‍ കോമഡിയും ട്രോളും ലൈക്കുമായി തിളങ്ങി നിന്ന കേരള പോലീസിന് തീര്‍ത്താല്‍ തീരാത്ത കളങ്കമാണ് ഡി വൈ എസ് പി ബി ഹരികുമാറിന്‍റെ ഈ കൊടും ക്രൂരത വരുത്തിയിരിക്കുന്നത്. ഹരികുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായിട്ടാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ഹൈക്കോടതി തീരുമാനത്തിന് ശേഷം മാത്രമേ ഇയാള്‍ക്കെതിരെ എന്തെങ്കിലും നടപടിയ്ക്ക് സാധ്യതയുള്ളൂ എന്നാണ് വിവരങ്ങള്‍ പുറത്തു വരുന്നത്.
വാക്ക് തര്‍ക്കത്തിനിടെ അബദ്ധത്തില്‍ സനല്‍ വാഹനത്തിന്‍റെ മുന്നില്‍പെട്ട് പോയതാണ് എന്നായിരിക്കും ഹരികുമാര്‍ ജാമ്യ ഹര്‍ജിയില്‍ പ്രധാനമായും പറയാന്‍ പോകുന്നത്. താന്‍ മനപ്പൂര്‍വം കൊല്ലണമെന്ന് ഉദ്ദേശിച്ചു പിടിച്ചു തള്ളിയില്ലായെന്നും വാദിച്ചേക്കാം. തന്‍റെ അധികാര പരിധിയിലുള്ള സ്ഥലമായതിനാല്‍ കേസന്വേഷണത്തിന് വന്നതാണെന്നും മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടി ഹര്‍ജിയില്‍ ഉന്നയിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഇതൊന്നുമല്ല സത്യമെന്ന് ദൃക്സാക്ഷികളുടെ മൊഴികളില്‍ നിന്നും വ്യക്തമാണ്. പോലീസ് ശരിയായ രീതിയില്‍ ഈ കേസ് അന്വേഷിക്കുമെന്ന വിശ്വാസം എന്തായാലും ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ ഇല്ല.
നെയ്യാറ്റിന്‍കര കമുകിങ്കോടുള്ള പെണ്‍ സുഹൃത്തിന്‍റെ വീട്ടില്‍ എത്തിയതായിരുന്നു ഡി വൈ എസ് പി ഹരികുമാര്‍. ഇവിടെ നിന്നും ഇറങ്ങിയ ശേഷം റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്‍റെ കാറിന് കുറുകെ മറ്റൊരു കാര്‍ കിടക്കുന്നത് കണ്ടത്. കാര്‍ എടുക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കയ്യാംകളിയിലേക്ക് എത്തിയതും സനലിന് അമിത വേഗത്തില്‍ എത്തിയ മറ്റൊരു കാറിന് മുന്നിലേക്ക് തള്ളിയിട്ടത്.
Leave a Reply