പത്തനാപുരത്ത് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞടുപ്പ് കണ്‍വെന്‍ഷന് അനുമതി നിഷേധിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്തനാപുരത്ത് പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് അനുമതിയില്ല. ഈ മാസം 16ന് നടത്താനിരുന്ന സമ്മേളനത്തിനാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്.

പത്തനാപുരത്ത് സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്താനിരുന്ന സമ്മേളനത്തിനാണ് അനുമതി നിഷേധിച്ചത്. ഇവിടം പോളിംഗ് സ്റ്റേഷന്‍ ആണെന്നും 16 ന് പരിശീലന പരിപാടി വച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

അതേസമയം റൂറല്‍ ജില്ലാ പൊലീസിന്റെ റിപ്പോര്‍ട്ടും കോണ്‍ഗ്രസിന് പ്രതികൂലമായ സാഹചര്യത്തില്‍ പത്തനാപുരത്ത് തന്നെ മറ്റൊരു വേദി കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*