കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
ജമ്മു-കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. കശ്മീര്‍ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടായ അമന്‍ താക്കൂറാണ് കൊല്ലപ്പെട്ടത്.
പോലീസും സിആര്‍പിഎഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ മൂന്നു തീവ്രവാദികളെ വധിച്ചു. മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ശ്രീനഗറില്‍നിന്ന് 68 കിലോ മീറ്റര്‍ അകലെ കുല്‍ഗാമിലെ തുറിഗാമില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഒളിത്താവളം സൈന്യം വളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
Leave a Reply
You must be logged in to post a comment.