നടന്‍ വിജയ്‌യുടെ സ്‌റ്റൈലിസ്റ്റ് സഞ്ചരിച്ചിരുന്ന യൂബര്‍ കാര്‍ കത്തിനശിച്ചു
നടന്‍ വിജയ്‌യുടെ സ്‌റ്റൈലിസ്റ്റ് സഞ്ചരിച്ചിരുന്ന യൂബര്‍ കാര്‍ കത്തിനശിച്ചു
പ്രശസ്ത താരങ്ങളായ വിജയ്, സമന്ത, നാഗ ചൈതന്യ, അനിരുദ്ധ് തുടങ്ങിയവരുടെ സ്‌റ്റൈലിസ്റ്റായ പല്ലവി സിങ്ങ് സഞ്ചരിച്ച യൂബര്‍ കാര്‍ ചെന്നൈയില്‍ യാത്രയ്ക്കിടെ കത്തിയമര്‍ന്നു.
പല്ലവി തന്നെയാണ് അപകടവിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. കാര്‍ കത്തിയമരുന്ന വീഡിയോയും പല്ലവി പങ്കുവച്ചിട്ടുണ്ട്. ഡ്യൂട്ടിക്ക് ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പല്ലവി ഇന്‍സ്റ്റാഗ്രം പോസ്റ്റില്‍ പറയുന്നു.
എന്തോ കത്തുന്ന മണം അനുഭവപ്പെട്ടപ്പോള്‍ ആദ്യം പുറത്തു നിന്നാവുമെന്ന് കരുതി കാര്യമാക്കിയില്ലെന്നും ടിടികെ റോഡ് ഫ്ലൈ ഓവറിലെത്തിയപ്പോള്‍ സീറ്റിനടിയില്‍ നിന്ന് കടുത്ത പുക വരുന്നതിനെ പറ്റി ഡ്രൈവറോട് പറഞ്ഞപ്പോള്‍ അതൊന്നും കാര്യമാക്കാതെ ഡ്രൈവര്‍ വാഹനം ഓടിക്കുകയായിരുന്നുവെന്നും പല്ലവി പറയുന്നു.
പിന്നീട് മറ്റു വാഹനങ്ങളിലെ ആളുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയായിരുന്നു. ഇരുവരും പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ കാര്‍ മുഴുവനായി അഗ്‌നിക്കിരയായെന്നും പല്ലവി പറയുന്നു. തന്റെ ബാഗും പഴ്സും ഐഡി കാര്‍ഡുമടക്കം എല്ലാം കാറില്‍ എരിഞ്ഞു തീരുന്നത് സംഭ്രമത്തോടെയാണ് കണ്ടുനിന്നതെന്നും പല്ലവി പറഞ്ഞു.
സംഭവം നടന്ന് 12 മണിക്കൂറിന് ശേഷവും അപകടത്തെക്കുറിച്ച് യാതൊരു അന്വേഷണവും നടത്താത്ത യൂബറിന്റെ അനാസ്ഥയെയും പല്ലവി വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ രാത്രി നിങ്ങളുടെ ഡ്രൈവറുടെ ജീവന്‍ രക്ഷിച്ചത് താനാണെന്നും പല്ലവി പരിഹാസ രൂപേണ കുറിച്ചു. യൂബര്‍ കാര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താനും പല്ലവി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.
Leave a Reply
You must be logged in to post a comment.