അതിശയന്‍ ബാലന്‍ കളിക്കൂട്ടുകാരിലൂടെ തിരിച്ചെത്തുന്നു
അതിശയന്‍ ബാലന്‍ കളിക്കൂട്ടുകാരിലൂടെ തിരിച്ചെത്തുന്നു
അതിശയന്‍, ആനന്ദഭൈരവി എന്നീ സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ദേവദാസ് നായകനാകുന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു.
കളിക്കൂട്ടുകാര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഭാസി പടിക്കല്‍ (രാമു) ആണ്. സിനിമ ഹൗസ് നിര്‍മ്മിച്ച് പി.കെ ബാബുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളര്‍ന്ന ആറ് സുഹൃത്തുക്കളുടെ പത്തൊന്‍പതാം വയസ്സിലെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായി ഒരുമിച്ച് പഠിക്കുമ്പോള്‍ ഇവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയുമാണ് കളിക്കൂട്ടുകാര്‍ കഥ വികസിക്കുന്നത്.
ആനന്ദ് (ദേവദാസ്), അഞ്ജലി (നിധി) ഇവരാണ് ഈ ഗ്രൂപ്പിന്റെ ലീഡേഴ്സ്. ഇവര്‍ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളും. ആക്ഷനും സസ്പെന്‍സുമൊക്കെയായി ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നര്‍ തന്നെയാണ്.
സലിംകുമാര്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ബൈജു, ഷമ്മി തിലകന്‍, രാമു, ശിവജി ഗുരുവായൂര്‍, വിവേക് ഗോപന്‍, സുനില്‍ സുഖദ, സുന്ദര പാണ്ഡ്യന്‍, ബിന്ദു അനീഷ്, രജനി മുരളി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുകഥാപാത്രങ്ങള്‍.
തൃശ്ശൂര്‍, ഗോവ, വാഗമണ്‍ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ഛായാഗ്രഹണം പ്രദീപ് നായര്‍, എഡിറ്റിംഗ് അയൂബ് ഖാന്‍,വിനു തോമസ്, വിഷ്ണു മോഹന്‍ സിതാര എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം, റഫീക്ക് അഹമദ്, ബികെ ഹരിനാരായണന്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിബാല്‍. ചിത്രം ഫെബ്രുവരിയില്‍ റിലീസിനൊരുങ്ങുന്നു.
Leave a Reply
You must be logged in to post a comment.