ജീവനക്കാരുടെ പണമെടുത്ത് കടക്കെണിയിലായ ബാങ്കിനെ സഹായിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്

ജീവനക്കാരുടെ പണമെടുത്ത് കടക്കെണിയിലായ ബാങ്കിനെ സഹായിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്

തിരുവനന്തപുരം: കടക്കെണിയിലായ ബാങ്കിനെ സഹായിക്കാന്‍ വഴിവിട്ട രീതിയില്‍ സഹായിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് എടുത്താണ് നഷ്ട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന്‍റെ ഓഹരി വാങ്ങിയത്.

150 കോടിയോളം രൂപ നഷ്ട്ടത്തില്‍ പ്രവത്തിക്കുന്ന ബാങ്കാണ് ധനലക്ഷ്മി ബാങ്ക്. 150 കോടി രൂപയുടെ ഓഹരിയാണ് രണ്ടു ദിവസം കൊണ്ട് തീരുമാനമെടുത്ത് വാങ്ങിയത്.

ശബരിമല അടക്കം വിവിധ ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പിഎഫ് തുകയാണിത്. 4,000ത്തിലധികം ജീവനക്കാരുടെ പിഎഫ് തുകയാണ് ധനലക്ഷ്മി ബാങ്കിന്‍റെ ഓഹരിയില്‍ നിക്ഷേപിച്ചിരിക്കുന്നത്.

ഈ ഇടപാടിലൂടെ ദേവസ്വംബോര്‍ഡിന് വന്‍ നഷ്ട്ടം നേരിടുമെന്ന് ലോക്കല്‍ ഓഡിറ്റ്‌ വകുപ്പ് കണ്ടെത്തി. റിസർവ് ബാങ്ക് അംഗീകൃത ക്രെഡിറ്റ് ഏജൻസികൾ നഷ്ട്ടസാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ധനലക്ഷ്മി ബാങ്ക് ഓഹരികളാണ് നിയമവിരുദ്ധമായി വാങ്ങി ബാങ്കിനെ സഹായിച്ചിരിക്കുന്നത്.

പണം നഷ്ട്ടമായെക്കാവുന്ന ഓഹരികളാണ് ബോര്‍ഡ്‌ വാങ്ങിയതെന്ന് ലോക്കല്‍ ഓഡിറ്റ്‌ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട്‌ ലോക്കല്‍ ഓഡിറ്റ്‌ വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ബോര്‍ഡിന്‍റെ ഈ ഇടപാടിനെതിരെ ഹൈക്കോടതി ഇടപെടണമെന്ന് ലോക്കല്‍ ഓഡിറ്റ്‌ വകുപ്പ് സത്യവാങ്ങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ബോര്‍ഡ്‌ ഭരണ നേതൃത്വം ഇത്തരത്തില്‍ നഷ്ട്ടമുണ്ടാക്കുന്ന ഇടപാട് നടത്തിയിരിക്കുന്നത്. ഇടപാടിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment