ദേവസ്വംബോര്‍ഡിന്റെ സ്വര്‍ണ്ണം,നിലവിളക്കുകള്‍ ലേലത്തിന്: വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് ബോര്‍ഡ്‌

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വക സ്വര്‍ണ്ണം,നിലവിളക്കുകള്‍ എന്നിവയുടെ കണക്കെടുപ്പ് സംബന്ധിച്ച്
മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം—തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വക സ്വര്‍ണ്ണം,നിലവിളക്കുകള്‍ എന്നിവയുടെ കണക്കെടുപ്പ് സംബന്ധിച്ച്മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ്
അഡ്വ.എന്‍.വാസു.

ദേവസ്വം ബോര്‍ഡിന്‍റെ സ്ട്രോംഗ്റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള നിത്യോപയോഗത്തിലില്ലാത്ത സ്വര്‍ണ്ണം
ബാങ്കുകളില്‍ ഏല്‍പ്പിക്കുന്നത് സംബന്ധിച്ചും വിവിധ ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ചിട്ടുള്ളതും
ഉപയോഗത്തിലില്ലാത്തതുമായ വിളക്കുകള്‍,പ‍ഴയ ഓട്ടുപാത്രങ്ങള്‍ എന്നിവയുടെ ലേലം സംബന്ധിച്ചും ചില
മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അവ്യക്തവും തെറ്റിദ്ധാരയുണ്ടാകുവാന്‍ സാധ്യതയുള്ളതുമാണെന്ന്തിരുവിതാംകൂര്‍
ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ
സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ വേണ്ടി കൂടുതല്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിലേക്ക് പഠനം നടത്തി
റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനായി ഒരുസമിതിയെ ദേവസ്വംബോര്‍ഡ് നിയോഗിച്ചിരുന്നു.

ബോര്‍ഡിന്‍റെ വിവിധ
സ്ട്രോംഗ്റൂമുക‍ളില്‍ സൂക്ഷിച്ചിട്ടുള്ളതും, ആചാരപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത് അല്ലാത്തതുമായ
സ്വര്‍ണ്ണത്തിന്‍റെ സ്റ്റോക്ക് തിട്ടപ്പെടുത്തി, ആയത് റിസര്‍വ്വ് ബാങ്ക് പദ്ധതി പ്രകാരം ,ബാങ്കില്‍ ഏല്‍പ്പിച്ചാല്‍ ആയതിന്‍റെ
മൂല്യത്തിന് അനുവദനീയമായ പലിശ ബോര്‍ഡിന് ലഭിക്കുമെന്ന് പ്രസ്തുത പഠനസമിതി ശുപാര്‍ശ
ചെയ്തിരുന്നു.

വിവിധ ദേവസ്വങ്ങ‍‍ളിലായി ഭക്തര്‍ നടക്കുവെയ്ക്കുന്ന വിളക്കുകള്‍ വലിയതോതില്‍ അതാത് ദേവസ്വങ്ങളില്‍ കെട്ടിക്കിടക്കുകയാണ്.ഇവ സൂക്ഷിക്കുവാനുള്ള സൗകര്യം ഒട്ടുമിക്ക ദേവസ്വങ്ങളിലും ഇല്ല.

വര്‍ഷങ്ങളായി കുമിഞ്ഞു കൂടിക്കിടക്കുന്ന വിളക്കുകളില്‍ ഒരുഭാഗം കാലാകാലങ്ങളായി ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണെന്നും ബോര്‍ഡ് വിലയിരുത്തി.അവയും ക്ഷേത്രങ്ങളില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന പ‍ഴയ ഓട്ടുപാത്രങ്ങളും മറ്റും സ്റ്റോക്ക് തിട്ടപ്പെടുത്തി ലേലം ചെയ്യണമെന്നും പഠന സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളതാണ്.

കോവിഡ്- 19 നെതിരായ പ്രതിരോധ നടപിടകളുടെ ഭാഗമായി രണ്ടുമാസത്തിലധികമായി ദേവസ്വംബോര്‍ഡിന്‍റെ ശബരിമലയുള്‍പ്പെടെയുള്ള എല്ലാക്ഷേത്രങ്ങളും അടഞ്ഞുകിടക്കുകയാണ്.ഇതുമൂലം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ വരുമാനം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ പഠനസമിതയുടെ മേല്‍പ്പറഞ്ഞ ശുപാര്‍ശ ബോര്‍ഡ് തത്വത്തില്‍ അംഗീകരിക്കുകയും ബോര്‍ഡിന്‍റെ വകയായുള്ള സ്വര്‍ണ്ണത്തിന്‍റെയും,വിളക്കുകള്‍,പ‍ഴയ ഓട്ടുപാത്രങ്ങള്‍ എന്നിവയുടെയും കണക്കെടുക്കുവാന്‍ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി.

ആ പ്രക്രിയയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.കണക്കെടുപ്പ് പൂര്‍ത്തിയായശേഷം ബഹു.കേരളഹൈക്കോടതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമെ ലേല നടപടികളിലേക്ക് കടക്കുകയുള്ളൂ.വസ്തുത ഇതായിരിക്കെ ഭക്തജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് നിര്‍ഭാഗ്യകരമാണ്.

വാര്‍ത്തകളുടെ തലക്കെട്ടുകള്‍ അങ്ങേയറ്റം തെറ്റിദ്ധാരണാജനകവുമാണെന്ന് പ്രസിഡന്‍റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.തികച്ചും സദുദ്ദേശത്തോടുകൂടിയതും ഭക്തജനങ്ങളുടെ വികാരങ്ങളെ യാതൊരുതരത്തിലും ബാധിക്കാത്തതുമായ പ്രസ്തുത നടപടിയോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് മു‍ഴുവന്‍ ഭക്തജനങ്ങളോടും ബോര്‍ഡ് അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രസിഡന്‍റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*