വരന്‍ മന്ദബുദ്ധിയെന്ന് വിളിച്ചു: വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിനകം വിവാഹ മോചനം തേടി വധു

കുവൈറ്റില്‍ വിവാഹ ശേഷം മൂന്ന് മിനിറ്റിനകം വിവാഹമോചനം തേടി വധു. നിയമപ്രകാരം കോടതിയില്‍ വെച്ച് വിവാഹ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഭര്‍ത്താവിനൊപ്പം തിരിച്ച് നടക്കവെ തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അപ്പോള്‍ തന്നെ വിവാഹമോചന അപേക്ഷയും വധു നല്‍കുകയായിരുന്നു.

കോടതിയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം പുറത്തേക്ക് ഇറങ്ങവെ വധുവിന്റെ കാല്‍ വഴുതി. ഇത് കണ്ട് വരന്‍ പരിഹസിക്കുകയും ‘മന്ദബുദ്ധി’യെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് വധു പറഞ്ഞു.

അപമാനം സഹിക്കാനാവാതെ വധു അപ്പോള്‍ തന്നെ തിരികെ കോടതിയിലേക്ക് കയറിപ്പോയി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്ത ജഡ്ജി അപേക്ഷ അംഗീകരിച്ച് ഉടന്‍ തന്നെ വിവാഹമോചനവും അനുവദിച്ചു.

പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത അറബ് ലോകത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെയാണ് ഭര്‍ത്താവിന്റെ പെരുമാറ്റമെങ്കില്‍ പിന്നെ ഭാര്യ അപ്പോള്‍ തന്നെ വിവാഹമോചനം നേടിയത് നന്നായെന്നാണ് പലരുടെയും അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment