Sabarimala Police Action l എരുമേലിയില്‍ അയ്യപ്പ ഭക്തരുടെ പ്രതിഷേധം
എരുമേലിയില്‍ അയ്യപ്പ ഭക്തരുടെ പ്രതിഷേധം Sabarimala Police Action
Sabarimala Police Action സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരെ കടത്തി വിടാതത്തില്‍ പ്രതിഷേധിച്ച് അയ്യപ്പ ഭക്തര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ എത്തി പ്രതിഷേധിച്ചു. ഇന്ന് രാവിലെ ആറു മണിക്ക് ഭക്തരെ സന്നിധാനത്തേയ്ക്ക് കടത്തി വിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഭക്തരെ കസതി വിടുന്നതില്‍ അവ്യക്തത തുടരുന്നതില്‍ പ്രതിഷേധിച്ചാണ് ഭക്തര്‍ റോഡ് ഉപരോധിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി അയ്യപ്പ ഭക്തരാണ് അയ്യപ്പ ദര്‍ശനത്തിനായി ഇന്നലെ വൈകുന്നേരം മുതല്‍ എരുമേലിയിലും നിലയ്ക്കലും കാത്തിരിക്കുന്നത്. പുലര്‍ച്ചെ എരുമേലിയില്‍ നിന്നും പമ്പയിലേയ്ക്ക് പോയ രണ്ടു കെ എസ് ആര്‍ ടി സി ബസുകള്‍ പോലീസ് വഴിയില്‍ തടഞ്ഞിട്ടിരിക്കുകയാണ്. പോലീസ് നിര്‍ദേശം അനുസരിച്ച് മാത്രമേ സര്‍വീസ് ആരംഭിക്കാന്‍ കഴിയുകയുള്ളൂ എന്നാണു കെ എസ് ആര്‍ ടി സി അറിയിക്കുന്നത്.
Leave a Reply