Sanal kumar Murder case l സനല്‍കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ
സനല്‍കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ Sanal kumar Murder case
Sanal kumar Murder case തിരുവനന്തപുരം : ഡി വൈ എസ് പി ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നല്‍കി. സനല്‍കുമാറിനെ ക്രൂരമായി കൊലപ്പെടുത്തിയ ഹരികുമാറിനെ പിടികൂടണമെന്നും ഭാര്യക്ക് ജോലി നല്‍കണമെന്നും ആവശ്യപ്പെട്ട് കുടുംബം നല്‍കിയ അപേക്ഷ ഡി ജി പി മുഖ്യമന്ത്രിയ്ക്ക് കൈമാറുകയായിരുന്നു.
ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്
സംഭവം നടന്ന് ഒരാഴ്ചയായിട്ടും ഒളിവില്‍ പോയ ഡി വൈ എസ് പി ഹരികുമാറിനെ ഇതുവരെ പോലീസിന് എവിടെയാണ് ഉള്ളതെന്നുപോലും കണ്ടുപിടിക്കാനായിട്ടില്ല. ഇയാള്‍ കീഴടങ്ങുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അതിന് സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധിയുണ്ടാകുന്നതുവരെ കീഴടങ്ങാന്‍ സാധ്യതയില്ല.
കാവ്യ മാധവനും ഭാവനയ്ക്കുമൊപ്പമായിരുന്നു അന്നത്തെ മത്സരം! നവ്യ നായരുടെ വെളിപ്പെടുത്തല്‍ വൈറലാവുന്നു!
അതേസമയം ദൃക്സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമം നടക്കുന്നു. സനല്‍ കുമാറിനെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്കും ഭീഷണി കാള്‍ വന്നിരുന്നു. സംഭവ സ്ഥലത്ത് ദൃക്സാക്ഷിയായിരുന്ന ഹോട്ടല്‍ ഉടമ ഭീഷണി കാരണം കട അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഒളിവില്‍ കഴിയുന്ന ഹരികുമാറും സുഹൃത്ത് ബിനും തിരുവനന്തപുരത്ത് തന്നെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
Leave a Reply
You must be logged in to post a comment.