ഒരിടവേളയ്ക്കു ശേഷം സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമ

ഒരിടവേളയ്ക്കു ശേഷം സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമ




ഒരു ജനാധിപത്യ മാമാങ്കത്തിനു കൂടി സാക്ഷ്യം വഹിക്കാൻ കേരളം ഒരുങ്ങുകയാണ്. കേരളത്തെ പിടിച്ചു കുലുക്കിയ ഒരു വിവാദ സംവാദത്തിന്റ നേരുകളിലേക്ക് വെളിച്ചം വീശുന്ന ഒരു “ധനയാത്ര” എന്ന സിനിമയുമായി സംവിധായകൻ ഗിരീഷ് കുന്നുമേൽ വരുന്നു.

തിയറ്ററിൽ മികച്ച അഭിപ്രായം ലഭിച്ച ഈ സിനിമ ഒ ടി ടി ഫ്ലാറ്റ് ഫോമിലൂടെ ഈ ചിത്രം വിഷുവിനു റിലീസ് ചെയ്യുന്നു.

പെണ്ണായി പിറന്നതു കൊണ്ടുമാത്രം ഇരകൾ ആയിത്തീരുകയും ചതിയിൽ അകപ്പെടുകയും ചെയ്യുന്ന വർത്തമാനകാല പശ്ചാത്തലത്തിൽ ജീവിക്കാനായി പല വേഷങ്ങൾ കെട്ടേണ്ടിവന്ന ഒരു പെണ്ണിന്റെ കഥ പറയുകയാണ് “ധനയാത്ര” എന്ന സിനിമയിലൂടെ.

എന്തുമായി തീരാവുന്ന ഇന്നത്തെ സാഹചര്യങ്ങളിൽ പെണ്ണ് എങ്ങനെയൊക്കെ ആകാൻ പാടില്ല എന്നും ഈ ചിത്രം വരച്ചു കാട്ടുന്നു.
ഗിരീഷ് കുന്നുമ്മൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം സ്ത്രീ മനസ്സിലൂടെയുള്ള യാത്രയാണ്. വിജില എന്ന ശക്തമായ കഥാപാത്രത്തെ ശ്വേതാ മേനോൻ അവതരിപ്പിക്കുന്നു.

ദേവരാജൻ ആയി റിയാസ്‌ഖാനും കാലം ഷംല കുര്യൻ ആയി തെലുങ്ക് ചലച്ചിത്ര താരം സന്ദീപ അയ്യരും എത്തുന്നു. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷൻസ് ബാനറിൽ ബെന്നി തൊടുപുഴ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ചന്ദ്രൻ രാമന്തളി തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.

ലൈൻ പ്രൊഡ്യൂസർ ആഷിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യു ജി കെ, ഛായാഗ്രഹണം വേണുഗോപാൽ എഡിറ്റിംഗ് രഞ്ജൻ എബ്രഹാം ഗാനങ്ങൾ വയലാർ ശരത്ചന്ദ്രവർമ്മ, ജിനേഷ് കുമാർ എരമം, ഗിരീഷ് കുന്നുമ്മൽ,

സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രൻ, രാജാമണി, പശ്ചാത്തല സംഗീതം ബിജിബാൽ, മേക്കപ്പ് അനിൽ നേമം, കലാസംവിധാനം രാംകുമാർ, വസ്ത്രാലങ്കാരം അസീസ് പാലക്കാട്, പ്രൊഡക്ഷൻ കൺട്രോളർ എ കെ ശ്രീജയൻ,

ചീഫ് അസോസിയേറ്റ് ഡയറക്ടർ കമൽ പയ്യന്നൂർ, സ്റ്റിൽസ് അനസ് പടന്നയിൽ. ആനന്ദ്, സുനിൽ സുഗത, ഇടവേള ബാബു, ധർമ്മജൻ ബോൾഗാട്ടി. ബിജുക്കുട്ടൻ, മാമുക്കോയ ഇന്ദ്രൻസ്, അനിൽ മുരളി, കലാഭവൻ പ്രജോദ്,

ഭഗത് മാനുവൽ, കോട്ടയം നസീർ, പയ്യന്നൂർ മുരളി, ജയൻ ചേർത്തല, കലാശാല ബാബു, ജെയിംസ് പാറക്കൽ, നന്ദകിഷോർ, കവിയൂർ പൊന്നമ്മ, ബീന ആന്റണി, സംഗീത രാജേന്ദ്രൻ.

സോജാ ജോളി,അനു ശ്രീദേവി തുടങ്ങിയവരും വേഷമിടുന്നു. ഏപ്രിൽ 14 വിഷുദിനത്തിൽ ലൈം ലൈറ്റ് മീഡിയയുടെ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ചെയ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*