‘വട ചെന്നൈ’ രണ്ടാം ഭാഗത്തെകുറിച്ച് ധനുഷ് വ്യക്തമാക്കുന്നു; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

‘വട ചെന്നൈ’ രണ്ടാം ഭാഗത്തെകുറിച്ച് ധനുഷ് വ്യക്തമാക്കുന്നു; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

ധനുഷ് നായകനായ ചിത്രം ‘വട ചെന്നൈ’യുടെ രണ്ടാംഭാഗം പുറത്തിറങ്ങില്ലെന്ന പ്രചരണം വ്യാജമെന്ന് നടന്‍ ധനുഷ്. ട്വിറ്ററിലൂടെയാണ് താരം പ്രൊജ്ക്ട് അവസാനിപ്പിക്കുന്നതായ വ്യാജവാര്‍ത്തകളോട് പ്രതികരിച്ചത്.

വടചെന്നൈയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് എന്തുകൊണ്ടാണ് ഇങ്ങനെ ആശയക്കുഴപ്പം ആളുകള്‍ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലയെന്നും സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിയിപ്പുകള്‍ക്ക് തന്റെ ട്വിറ്റര്‍ പ്രൊഫൈല്‍ പിന്തുടരണമെന്നും താരം ആവശ്യപ്പെട്ടു.

എന്നാല്‍ ചിത്രം വരും വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിക്കുമെന്ന് സംവിധായകന്‍ വെട്രിമാരനും വ്യക്തമാക്കി. അതെ സമയം ആദ്യ ഭാഗത്തിലെ പല താരങ്ങളും നിലവില്‍ മറ്റുപല ചിത്രങ്ങളുടെ ഭാഗമായിരിക്കുന്നതും ചിത്രീകരണം വൈകാന്‍ കാരണങ്ങളാണ്.

50 കോടിയിലേറെ വരുമാനം നേടിയ സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള 20 ശതമാനത്തിലേറെ ചിത്രീകരണം ആദ്യഭാഗത്തിന്റെ കൂടെ പൂര്‍ത്തിയായിരുന്നു. ആടുകളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു വട ചെന്നൈ.

കിഷോര്‍ കുമാര്‍, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, പവന്‍, ആഡ്രിയ, ഐശ്വര്യ രാജേഷ് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. സന്തോഷ് നാരായണന്റെതാണ് സംഗീതം. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് വട ചെന്നൈ റിലീസ് ചെയ്തത്.

പോലീസ് ഓടിച്ച ഓട്ടോ ഇടിച്ച്…..

ആലപ്പുഴ വയലാർ… മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ പുറകിൽ ഇരുത്തി Police ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. സ്ഥലത്ത് Police നാട്ടുകാരോട് തട്ടിക്കയറുന്നു…

Rashtrabhoomi இடுகையிட்ட தேதி: திங்கள், 15 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*