ധോണി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി

ധോണി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സഞ്ജയ് പാസ്വാന്‍.

ലോകകപ്പ് ക്രിക്കറ്റിന് ശേഷം ധോണി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ധോണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ധോണിയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമാണ്, എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷമെ തീരുമാനം ഉണ്ടാകൂ, ധോണി എന്റെ സുഹൃത്താണ്, ലോക പ്രശസ്തനായ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പാസ്വാന്‍ ഐ.എ.എന്‍.എസ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

ധോണിയെ ബിജെപിയിലേക്ക് എത്തിക്കാന്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് നേരത്തെയും ശ്രമമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, ധോണിയെ സന്ദര്‍ശിച്ചിരുന്നു. അന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനായിരുന്നു ധോണിയെ കണ്ടിരുന്നത്.

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

Rashtrabhoomi இடுகையிட்ட தேதி: புதன், 10 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment