ഇന്നു ജയിച്ചാല്‍…! ചരിത്ര നേട്ടത്തിനരികില്‍ ധോണി

ഇന്നു ജയിച്ചാല്‍…! ചരിത്ര നേട്ടത്തിനരികില്‍ ധോണി

ഐപിഎല്ലില്‍ ഇന്ന് ധോണി ഇറങ്ങുന്നത് ചരിത്രനേട്ടത്തിനായി. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിച്ചാല്‍ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനാകും എം.എസ്.ധോണി.

ഇതുവരെ 165 മത്സരങ്ങളില്‍ കളിച്ച ധോണി 99 മത്സരങ്ങളിലും വിജയിച്ചു. ഇന്നുംകൂടി വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനാകും ധോണി. ധോണിയുടെ വിജയശതമാനം 60.39 ആണ്.

പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം ഗംഭീര്‍. ഗംഭീറിനെക്കാള്‍ 28 വിജയങ്ങള്‍ കൂടുതലാണ് ധോണിക്ക്. ഗംഭീറിന് 129 മത്സങ്ങളില്‍ 71 വിജയങ്ങളാണുള്ളത്. ഇന്ന് രാത്രി എട്ടിന് ജയ്പൂരിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്- രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment