എന്താണെന്ന് എനിക്ക് തന്നെ അറിയില്ല..ചിലര്‍ക്ക് ഞാന്‍ വിരമിക്കണം; ധോണി പ്രതികരിക്കുന്നു

എന്താണെന്ന് എനിക്ക് തന്നെ അറിയില്ല..ചിലര്‍ക്ക് ഞാന്‍ വിരമിക്കണം; ധോണി പ്രതികരിക്കുന്നു

ക്രിക്കറ്റ് ലോകത്ത് ഒന്നടങ്കം പ്രചരിച്ചിരിക്കുകയാണ് മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍. എന്നാല്‍ താരം ഇതിനോട് പ്രതികരിക്കുകയോ എന്നും ചെയ്തിട്ടില്ല. ഒരു മത്സരത്തില്‍ കളിയൊന്ന് പിഴച്ചാല്‍ ആരാധകരുടെ അടുത്ത പോക്ക് വിരമിക്കലിലേക്കായിരിക്കും.

പക്ഷെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ധോണി അത്ര കാര്യമാക്കാറില്ല. എന്നാല്‍ ഇപ്പോഴിതാ വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ കൂള്‍. ക്രിക്കറ്റില്‍ നിന്ന് എന്നാണ് വിരമിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല, ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുമ്പെ ചിലര്‍ക്ക് ഞാന്‍ വിരമിക്കണമെന്നാണ് ആഗ്രഹം, ധോണി പറയുന്നു.

ശ്രീലങ്കയ്ക്കെതിരെ ഇന്നാണ് ഇന്ത്യയുടെ മത്സരം. ഇവിടെ ‘ചിലര്‍’ എന്ന് ഉദ്ദേശിച്ചത് സഹതാരങ്ങളെയോ സപ്പോട്ടിങ് സ്റ്റാഫിനെയോ അല്ലെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എബിപി ന്യൂസ് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയിലെ അഭ്യൂഹങ്ങളോടാണ് ധോണിയുടെ പ്രതികരണത്തിന് പിന്നിലത്രെ.

ഈ ലോകകപ്പോടെ ധോണി വിരമിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അത്തരം അഭ്യൂഹങ്ങള്‍പോലും തള്ളിക്കളയുന്നു എന്നാണ് ധോണിയുടെ ഒടുവിലത്തെ പരാമര്‍ശം വ്യകത്മാക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ധോണിയുടെ മെല്ലേ പോക്കിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment