ധ്രുവ് രത്തെക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഫേസ്ബുക്ക്

ഫേസ്ബുക്ക്് 30 ദിവസത്തേക്ക് യുവ രാഷ്ട്രീയ നിരീക്ഷകന്‍ ധ്രുവ് രത്തെക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു. ഫേസ്ബുക്കില്‍ നിന്നും ലഭിച്ച സന്ദേശം പോസ്റ്റ് ചെയ്ത് കൊണ്ടാണ് ധ്രുവ് വിലക്ക് നീക്കിയ കാര്യം സ്ഥിരീകരിച്ചത്.

കഴി്ഞ്ഞ ദിവസം മുപ്പത് ദിവസത്തേക്ക് തന്നെ ഫേസ്ബുക്ക് വിലക്കിയെന്ന് കാണിച്ച് തിങ്കളാഴ്ച രാവിലെയാണ് ധ്രുവ് രത്തെ ട്വീറ്റ് ചെയ്തത്.

ഫേസ്ബുക്ക് എന്നാൽ ഹിറ്റ്‌ലറുടെ ജീവചരിത്രത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ധ്രുവ് ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് വിലക്കിന് കാരണമെന്നാണ് ഫേസ്ബുക്ക് ഇപ്പോള്‍ വ്യക്തമാക്കുന്നത്.

ധ്രുവ്ഇത്തരത്തിൽ ‘ചുവന്ന വരയില്‍ താന്‍ രേഖപ്പെടുത്തിയ ഭാഗങ്ങള്‍ വായിക്കൂ’ എന്ന് പറഞ്ഞായിരുന്നു ചില പാരഗ്രാഫുകള്‍ അദ്ദേഹം പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു് ഫേസ്ബുക്ക് ധ്രുവിന്റെ പേജിന് വിലക്കേര്‍പ്പെടുത്തിയത്.

കൂടാതെ സ്ഥിരമായി മോദി സര്‍ക്കാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ കൂടി വിമര്‍ശിക്കുന്ന പ്രധാന ഐക്കണ്‍ ആണ് ധ്രുവ്. നോട്ടുനിരോധനം, യോദി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്, ഇ.വി.എം ഹാക്കിങ് തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളെയെല്ലാം വിമര്‍ശിച്ച് ധ്രുവ് വീഡിയോകള്‍ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment