മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയബറ്റിക് ഫുട്ട് സ്പെഷ്യാലിറ്റി ക്ലിനിക്ക് ആരംഭിച്ചു

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയബറ്റിക് ഫുട്ട് സ്പെഷ്യാലിറ്റി ക്ലിനിക്ക് ആരംഭിച്ചു
തിരുവനന്തപുരം:  മെഡിക്കൽ കോളേജ് ആശുപത്രി സർജറി വിഭാഗത്തിൽ  ഡയബറ്റിക് ഫുട്ട് സ്പെഷ്യാലിറ്റി ക്ലിനിക്  (പോഡി യാട്രിക് സർജറി) പ്രവർത്തന മാരംഭിച്ചു.

എല്ലാ വ്യാഴാഴ്ചയും  ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ ഡോ സി ജയൻ്റെ നേതൃത്വത്തിലാണ് ക്ലിനിക്  പ്രവർത്തി ക്കുന്നത്. ഡയബറ്റിസ് രോഗികളുടെ കാലുകൾക്ക് ഉണ്ടാവുന്ന അസുഖങ്ങൾ ചികിത്സിക്കുന്ന പ്രത്യേക ചികിത്സാ വിഭാഗമാണിത്.

പൊതുവെ പ്രതിരോധശേഷി കുറഞ്ഞ  പ്രമേഹരോഗികൾക്ക്  പ്രത്യേക വിഭാഗം ഏർപ്പെടുത്തുക വഴി കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വരാതെ ചികിത്സ ലഭിക്കാനുള്ള  സൗകര്യമൊരുങ്ങു കയാണെന്ന് ക്ലിനിക്കിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു കൊണ്ട് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് പറഞ്ഞു.

കൃത്യസമയത്തുള്ള വിദഗ്ധചികിത്സ ലഭ്യമായാൽ, കാലുകൾ മുറിച്ചു മാറ്റേണ്ട സാഹചര്യം 85 ശതമാനം വരെ ഒഴിവാക്കാമെന്ന് സർജറി വിഭാഗം മേധാവി ഡോ അബ്ദുൽ ലത്തീഫ് ചൂണ്ടിക്കാട്ടി. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ജോബി ജോൺ,

എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ ജബ്ബാർ, സർജറി പ്രൊഫസർ മാരായ ഡോ നിസാറുദ്ദീൻ, ഡോ  വിശ്വനാഥൻ, ഡോ ശിവപ്രസാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
സർജറി വിഭാഗത്തിലെ മറ്റ് സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*