ക്ഷീര കര്‍ഷകര്‍ സമരത്തിലേക്ക്; വിഷുദിനത്തില്‍ പ്രതിഷേധ റാലിയും നിരാഹാര സമരവും

diary farmers strike

ക്ഷീര കര്‍ഷകര്‍ സമരത്തിലേക്ക്; വിഷുദിനത്തില്‍ പ്രതിഷേധ റാലിയും നിരാഹാര സമരവും

മലപ്പുറം : വിഷു ദിനത്തില്‍ മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ 15 ന് കോഴിക്കോട് മില്‍മ ഹെഡ് ഓഫീസിന് മുന്നില്‍ പ്രതിഷേധ റാലിയും നിരാഹാര സമരവും നടത്തും. സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പങ്കെടുക്കാനും എം ഡി എഫ് എ മലപ്പുറം ജില്ലാ കമ്മറ്റി തീരുമാനിച്ചു.

പാലിന് 40 രൂപ തറവില നിശ്ചയിക്കുക, വേനല്‍കാല സംരക്ഷണത്തിന്‍റെ ഭാഗമായി സംഘങ്ങളില്‍ അളക്കുന്ന ഓരോ ലിറ്റര്‍ പാലിനും അഞ്ചുരൂപ ഇന്‍സെന്‍റീവ് അനുവദിക്കുക, കാലികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പ്രീമിയം 75 ശതമാനം സര്‍ക്കാരും മില്‍മയും വഹിക്കുക, ശുദ്ധജലക്ഷാമമുള്ള സ്ഥലങ്ങളില്‍ ആവശ്യമായ വെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കുക.

ഫാം സപോര്‍ട്ട് വഴി നിലവില്‍ മില്‍മ നടത്തിക്കൊണ്ടിരിക്കുന്ന ഡയറി എക്യുപ്മെന്‍റ്, സാധന സാമഗ്രികള്‍ക്ക് അനുവദിക്കുന്ന സബ്സീഡി തട്ടിപ്പ് നിര്‍ത്തലാക്കുക, മൃഗാശുപത്രികള്‍ വഴി തൈലേറിയാസിസ്, കുരലടപ്പന്‍, അകിടുവീക്കം എന്നിവക്കുള്ള മരുന്നുകള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment