വിചിത്രമായ വിവാഹ ക്ഷണക്കത്ത്
5000 രൂപയില്‍ കുറയാത്ത സമ്മാനം കൊണ്ടുവരണം,മേക്കപ്പ് അധികമാകരുത്….വിചിത്രമായ വിവാഹ ക്ഷണക്കത്തിലെ നിബന്ധനകൾ പത്തു…
പത്ത് നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന യു.കെയിലെ ഒരു വിവാഹ ക്ഷണക്കത്ത് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വധുവിന്റെ വീട്ടുകാര്‍ തയ്യാറാക്കിയിരിക്കുന്ന ക്ഷണക്കത്തില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട നിബന്ധനകളുമുണ്ട്.
ക്ഷണക്കത്ത് ലഭിച്ച ഒരു സ്ത്രീയാണ് സംഭവം സോഷ്യല്‍ മീഡിയകളിലൂടെ പുറത്തു വിട്ടത്. വിവാഹത്തിനെത്തുന്നവര്‍ വധുവിനോട് സംസാരിക്കാന്‍ പാടില്ല, സമ്മാനങ്ങള്‍ ഇത്ര തുകയുടേതായിരിക്കണം തുടങ്ങിയ നിബന്ധനകളാണ് ക്ഷണക്കത്തിലുള്ളത്.
തങ്ങള്‍ക്കിഷ്ടടമുള്ള വസ്ത്രം ധരിച്ച് മേക്കപ്പ് അണിഞ്ഞ് ചടങ്ങിന്റെ മുഴുവന്‍ദൃശ്യങ്ങളും പകര്‍ത്തുമെന്നും ചോദിക്കാന്‍ വരുന്നത് ആരാണെന്നു കാണണമെന്നും ചിലര്‍ ഈ ക്ഷണക്കത്തിനെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്.
കത്തിലെ നിബന്ധനകള്‍;
വിവാഹത്തിന് 15-30 മിനിട്ടുകള്‍ക്ക് മുമ്പ് എത്തുക.വെള്ള,ക്രിം, ഐവറി നിറങ്ങള്‍ ധരിക്കരുത.മുടി പോണിടെയില്‍ ആയി കെട്ടുക.വലിയ മേക്കപ്പ് ഒന്നും അണിയരുത്.വിവാഹം റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ല.നിര്‍ദേശിക്കുന്നത് വരെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കരുത്.
ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഹാഷ്ടാഗ് ഉപയോഗിക്കുക.വധുവുമായി സംസാരിക്കാനേ പാടില്ല.അവസാനമായി, വരുന്നവര്‍ 75 ഡോളറില്‍ (അയ്യായിരത്തില്‍പരം) കുറയാത്ത സമ്മാനവുമായി മാത്രമേ വരാന്‍ പാടുള്ളൂ.
Leave a Reply
You must be logged in to post a comment.