വാഹനപരിശോധനയ്ക്ക് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കേണ്ട
വാഹനപരിശോധനയ്ക്ക് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കുന്നതിനു പകരം ഇനിമുതൽ ഡിജിലോക്കർ മതി
കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ ഇനി യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ല. ഡിജിലോക്കര്‍, എം പരിവാഹൻ തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ ഇനി മുതൽ നിയമപരമായ സാധുതയോടെ പോലീസ് അംഗീകരിക്കും.
പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവിൽ വന്നതിന്‍റെ ഭാഗമായി ഡിജിലോക്കറിലെ രേഖകള്‍ അംഗീകൃത രേഖയായി കണക്കാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലാര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. വാഹന ഉടമ ഡ്രൈവര്‍ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറൻസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനയ്ക്കായി നല്‍കണമെന്നാണ് മോട്ടോര്‍ വാഹന നിയമം 1998, കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പറയുന്നത്.
എന്നാൽ ഐടി ആക്ട് പ്രകാരം മൊബൈലിൽ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ പതിപ്പുകള്‍ പരിശോധനാസമയത്ത് കാണിച്ചാൽ മതി. ഇതുസംബന്ധിച്ച അറിയിപ്പ് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോലീസ് മുഖേന പുറപ്പെടുവിച്ചിട്ടുണ്ട്.
Leave a Reply