ദിലീപടക്കമുള്ള ആറു പ്രതികളെ ഒരുമിച്ച്‌ ദൃശ്യങ്ങള്‍ കാണിക്കാൻ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപടക്കമുള്ള ആറു പ്രതികളെ ഒരുമിച്ച്‌ ഡിജിറ്റല്‍ ദൃശ്യങ്ങള്‍ കാണിക്കാൻ കോടതി തീരുമാനം. അഡീ. സെഷന്‍സ് കോടതിയുടെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച 11.30നാണു ദൃശ്യങ്ങള്‍ പരിശോധിക്കുക.

കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ പ്രധാനതെളിവായ ദൃശ്യങ്ങളില്‍ തിരിമറി നടത്തിയിട്ടുണ്ടെന്ന് കാണിച്ച്‌ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രധാന തെളിവായ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രതികളെ ഒരുമിച്ചുകാണിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. കേസിലെ മറ്റ് പ്രതികളായ പള്‍സര്‍ സുനി (സുനില്‍കുമാര്‍), മാര്‍ട്ടിന്‍, മണികണ്ഠന്‍ എന്നിവര്‍ ഇന്നലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

പ്രോസിക്യൂഷന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ ബുധനാഴ്ച പരിശോധിക്കാനാണ് കോടതി പറഞ്ഞതെങ്കിലും ദിലീപിന്‍റെ അപേക്ഷയെ തുടര്‍ന്ന് അത് വ്യായാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
2017 ഫെബ്രുവരി 17നാണു പള്‍സര്‍ സുനിയും മറ്റു ഗുണ്ടകളും ക്വട്ടേഷന്‍ പ്രകാരം യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ദൃശ്യങ്ങള്‍ പരിശോധിക്കുന്ന വിദഗ്ധന്‍റെ പേര് നടന്‍ ദിലീപ് കൈമാറിയാതോടെയാണ് തീയതി തീരുമാനിച്ചത്. ഇന്നലെ കേസ് പരിഗണിച്ച പ്രത്യേക വിചാരണ കോടതി മുമ്ബാകെയാണ് വിദഗ്ധന്റെ പേര് ദിലീപ് നിര്‍ദേശിച്ചത്.

മൂന്നു വിദഗ്ധരെ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍, ദിലീപിനും അഭിഭാഷകനും പുറമേ ഒരു വിദഗ്ധനെക്കൂടി അനുവദിക്കാനാണ് നിര്‍ദേശമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് ഒരു സാങ്കേതിക വിദഗ്ധനെ അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി.

കേസിനായി 32 ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനാണ് അനുമതി. ഈ ദൃശ്യങ്ങള്‍ അടച്ചിട്ട കോടതിമുറിയില്‍ പരിശോധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply