ദിലീപ് വിഷയം : അമ്മ രണ്ടു തട്ടില്‍ ; സിദ്ദിക്കിനെ തള്ളി പരസ്യ പ്രസ്താവനയുമായി ജഗദീഷ്
ദിലീപ് വിഷയം : അമ്മ രണ്ടു തട്ടില്‍ ; സിദ്ദിക്കിനെ തള്ളി പരസ്യ പ്രസ്താവനയുമായി ജഗദീഷ്
ഇന്നലെ രാവിലെ അമ്മയുടെ വക്താവ് എന്ന നിലയിൽ ജഗദീഷ് ഇറക്കിയ പത്രപ്രസ്താവനയോടെയാണ് വീണ്ടും വിവാദങ്ങൾക്കു തുടക്കമായത്. ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗൗരവപൂര്‍ണമായ ഇടപെടല്‍ അമ്മ നേതൃത്വം നടത്തും എന്ന് സൂചിപ്പിച്ചാണ് സംഘടനയുടെ ട്രഷററായ ജഗദീഷ് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്.
പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്നും രാജിവച്ചവരെ തിരിച്ചെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നും ധാര്‍മികതയിലൂന്നിയ ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും ജഗദീഷ് വാര്‍ത്താക്കുറിപ്പില്‍ പറയുകയുണ്ടായി. എന്നാല്‍ ഉച്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട സിദ്ദിഖ് ഇക്കാര്യങ്ങളെല്ലാം അപ്പാടെ തള്ളി.
ജഗദീഷിനെ ആരാണ് പ്രസ്താവന നടത്താന്‍ ചുമതലപ്പെടുത്തിയതെന്നറിയില്ല. ജഗദീഷ് വക്താവല്ല ട്രഷററാണ്. ജനറല്‍ ബോഡി വിളിക്കില്ല. ഞാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരുമായും ചര്‍ച്ചചെയ്താണ് പറയുന്നത്..’ എന്ന് മാധ്യങ്ങളോടായി പറഞ്ഞ സിദ്ദിഖിന്റെ നിലപാടിനെ തള്ളി അമ്മ എക്സിക്യുട്ടീവ് കമ്മറ്റി രംഗത്തെത്തി.
ജഗദീഷ് അമ്മയുടെ ഔദ്യോഗിക വക്താവാണെന്ന് അമ്മ അറിയിച്ചു. അതേസമയം ദിലീപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും രണ്ടു ചേരിയായി തിരിഞ്ഞിരിക്കുകയാണ്. വരും ദിവസങ്ങളില്‍ അമ്മയിലെ ഭിന്നത മറനീക്കി പുറത്തു വരുമെന്നാണ് കരുതുന്നത്.
Leave a Reply