Dileep l Mohanlal l മോഹന്‍ലാലിനെയും മന്ത്രിയേയും തള്ളി ദിലീപ്
മോഹന്‍ലാലിനെയും മന്ത്രിയേയും തള്ളി ദിലീപ് Dileep l Mohanlal
കോഴിക്കോട്: താരസംഘടനയായ എ.എം.എം.എ ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ദിലീപില്‍ നിന്ന് രാജി ചോദിച്ചു വാങ്ങി എന്ന് സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവന നിഷേധിച്ചു കൊണ്ട് ദിലീപ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
ഈ വിഷയത്തിൽ മോഹൻലാലുമായി ചർച്ച നടത്തിയിരുന്നെന്നും രാജി വയ്ക്കാനുള്ള തീരുമാനം സ്വമേധയാ കൈക്കൊണ്ടതാണെന്നും ദിലീപ് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ കുറിച്ചു. അതിനൊപ്പം തന്റെ രാജിക്കത്തിന്റെ പകർപ്പും ദിലീപ് പങ്കുവച്ചു.
അര്‍ജുന്‍ അശോകന്റെ വിവാഹ നിശ്ചയം പൊടിപൊടിച്ചു! ആഘോഷത്തിമര്‍പ്പിന്റെ ചിത്രങ്ങള്‍ കണ്ടില്ലെന്നോ? കാണൂ!
‘രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല’ എന്ന് വിശദമാക്കിയ ദിലീപ് സംഘടനക്കുള്ളിൽ തന്നെ തനിക്കെതിരെ നടക്കുന്ന ഗൂഡാലോചകളെക്കുറിച്ചും, സംഘടനയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ചില അംഗങ്ങളുടെ ശ്രമങ്ങളെക്കുറിച്ചും തന്റെ രാജിക്കത്തിൽ സൂചിപ്പിക്കുന്നു. താൻ കാരണം ഒരു പിളർപ്പ് ഉണ്ടാവരുതെന്നും, സംഘടനയുടെ കൈനീട്ടം കൊണ്ട് മാത്രം ജീവിക്കുന്ന ഒരുപാട് പേർക്കായാണ് തന്റെ രാജിയെന്നും ദിലീപ് പറയുന്നു.
ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം:
അമ്മ എന്ന സംഘടനയില്‍ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങള്‍ക്കും,പൊതുജനങ്ങള്‍ക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ്ഞാന്‍ പങ്കുവയ്ക്കുകയാണ്.അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്.
അമ്മയുടെ ബയ്‌ലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല..
Leave a Reply