‘ഒരാളുടെ കഴിവിനെയും വിലകുറച്ച് കാണരുതെന്നാണ് ഞാന്‍ പഠിച്ച പാഠം’; ദിലീപ് തുറന്ന്പറയുന്നു

‘ഒരാളുടെ കഴിവിനെയും വിലകുറച്ച് കാണരുതെന്നാണ് ഞാന്‍ പഠിച്ച പാഠം’; ദിലീപ് തുറന്ന്പറയുന്നു

ജാക്ക് ഡാനിയേല്‍ ത്രീഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍, നാദിര്‍ഷ ചിത്രം എന്നിവയാണ് അണിയറില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ദിലീപ് ചിത്രമാണ്. വ്യാസന്‍ എടവനക്കാട് സംവിധാനം ചെയ്യുന്ന ശുഭരാത്രിയാണ് ഇതില്‍ ആദ്യം തിയേറ്ററുകളിലേക്ക്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് നടന്നിരുന്നു. ജൂലൈ 6 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴത്തെ തലമുറയിലെ ആളുകളോടൊപ്പം സിനിമ ചെയ്യുക എന്നത് ഏറെ എളുപ്പമുളള സംഗതിയാണെന്ന് ദിലീപ്.

മാതൃഭൂമിഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും താരം പങ്കുവെച്ചു. ഇപ്പോഴത്തെ തലമുറയിലെ സിനിമക്കാര്‍ ടെക്കിനിക്കലി ബ്രില്ലനന്റാണ്.

അവരോടൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമാണ്. ഓരോര്‍ത്തരും അവരവര്‍ക്ക് പറ്റുന്ന രീതിയില്‍ സിനിമ ചെയ്യുന്നു. അത് നമുക്ക് ആസ്വദിക്കാം. അതിന് പറ്റിയില്ലെങ്കില്‍ അത് നന്നായി തോന്നിയില്ല. ഹാപ്പിയല്ല അല്ലന്ന് പറയാം. അല്ലാതെ അയാളുടെ കഴിവ് മോശമാണെന്ന് ഒരിക്കലും പറയാനുളള അര്‍ഹതയില്ല.

കാരണം ഒരാളുടെ കഴിവിനേയും വിലകുറച്ച് കാണരുതെന്നാണ് സിനിമാരംഗത്തുനിന്ന് ഞാന്‍ പഠിച്ച പാഠം. നമ്മള്‍ ആരെ കളിയാക്കാന്‍ പോയിട്ടുണ്ടോ പിന്നെഅവരുടെ പുറകെ പോയതാണ് ഞാന്‍ കണ്ടിട്ടുള്ളത്- ദിലീപ് പറഞ്ഞു.കൊമേഴ്‌സ്യല്‍ സിനിമയും റിയലിസ്റ്റ് സിനിമ എന്നിങ്ങനെയുള്ള വേര്‍തിരിവിന്റെ ആവശ്യമില്ല.

മാത്രമല്ലയ തങ്ങളെ കൊണ്ട് പറ്റുന്ന രീതിയില്‍ സംവിധായകന്മാര്‍ സിനിമയുണ്ടാക്കുന്നുണ്ട്. മാത്രമല്ല എല്ലാവര്‍ക്കും അതിന്റെയൊരു ഗേറ്റ് ഓപ്പണാവുക എന്ന് പറഞ്ഞാല്‍ ഇത് ഡിജിറ്റല്‍ കാലമാണ്. മൊബൈല്‍ ക്യാമറയില്‍ വരെ സിനിമ ചെയ്യുന്നു. ഒരുപാട് ആള്‍ക്കാരുടെ കഴിവുകള്‍ ചേരുമ്പോഴാണ് വലിയ പ്രോജക്ടുകള്‍ ഉണ്ടാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply