ദിലീപിന്റെ സഹോദരന്‍ സംവിധാന രംഗത്തേക്ക്; ചടങ്ങില്‍ ശ്രദ്ധയാകര്‍ഷിച്ച് മീനാക്ഷി

ദിലീപിന്റെ സഹോദരന്‍ സംവിധാന രംഗത്തേക്ക്; ചടങ്ങില്‍ ശ്രദ്ധയാകര്‍ഷിച്ച് മീനാക്ഷി

ദിലീപ് നിര്‍മ്മിച്ച് സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നു. പൂജ ചടങ്ങില്‍ താരമായത് മീനാക്ഷിയാണ്. എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചാണ് പൂജ നടന്നത്. നിര്‍മ്മാതാവ് രഞ്ജിത്ത്, ധര്‍മജന്‍ ബോള്‍ഗാട്ടി, നടന്‍ വിനീത് കുമാര്‍ തുടങ്ങി നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍.ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി നാളുകള്‍ക്ക് ശേഷമാണ് ക്യമാറയ്ക്ക് മുന്നില്‍ എത്തുന്നത്.

പൂജാ സമയത്ത് അച്ഛനും ചെറിയച്ഛനുമിടയിലായി പുഞ്ചിരി തൂകി നില്‍ക്കുന്ന താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്.

അടുത്തിടെ നമിത പ്രമോദിനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മുഖം മറച്ചുകൊണ്ടാണ് മീനാക്ഷി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. കൂടെ നാദിര്‍ഷയുടെ മകളും ഉണ്ടായിരുന്നു.

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

Rashtrabhoomi இடுகையிட்ட தேதி: புதன், 10 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment