നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു

നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു
നടനും സംവിധായകനും തിരക്കഥാ കൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു . ഇന്ന് പുലർച്ചയോടെ വൈക്കത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു.

ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. അധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന പി ബാലചന്ദ്രൻ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയിൽ പ്രശസ്തനായത് .

പിന്നീട് അഭിനേതാവ് എന്ന നിലയിലും മികവ് തെളിയിക്കുകയായിരുന്നു . 2012 ൽ പി കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവൻ മേഘരൂപൻ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു .

സംസ്കാരം വൈകിട്ട് മൂന്നു മണിക്ക് വൈക്കത്ത്. ഉള്ളടക്കം പവിത്രം, അഗ്നിദേവൻ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. കൂടാതെ നാൽപതോളം ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*