‘സ്ഫടികം’: പേരിന് കാരണം കെ.എം മാണി; ഒര്‍മ്മയില്‍ ഭദ്രന്‍

‘സ്ഫടികം’: പേരിന് കാരണം കെ.എം മാണി; ഒര്‍മ്മയില്‍ ഭദ്രന്‍

ദു:ഖ വെള്ളിയാഴ്ച കുരിശു മുത്താന്‍ വിശ്വാസികള്‍ കാത്തു നില്‍ക്കുന്നതു പോലെ മാണിസാറിനെ അവസാനമായി കാണാന്‍ പൊരിവെയിലത്ത് പൂക്കളുമായി ജനങ്ങള്‍ മണിക്കൂറുകളോളം കാത്തു നിന്നത് അദ്ദേഹത്തിന്റെ ആര്‍ഭാടമായ ജനസമ്മതി കൊണ്ടാണെന്ന് സംവിധായകന്‍ ഭദ്രന്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ക്യാപിറ്റല്‍ ‘എം’ ആയിരുന്നു മാണി സാര്‍. മിത്രങ്ങളോടും ശത്രുക്കളോടും എങ്ങനെ പെരുമാറണമെന്ന് മാണി സാറിന്റെ രാഷ്ട്രീയ ജീവിതം കണ്ടു പഠിക്കണമെന്നും ഭഭ്രന്‍ പറഞ്ഞു.തന്റെ ‘സ്ഫടികം’ എന്ന സിനിമയുമായും കെഎം മാണിയ്ക്ക് ചെറിയ ബന്ധമുണ്ടെന്നും ഭദ്രന്‍ പറയുന്നു.

‘സ്ഫടികം’ സിനിമയുടെ പേരിന് കാരണം കെ.എം മാണിയാണ്. ‘ആടുതോമ’ എന്ന് പേരിടണമെന്ന് നിര്‍മാതാക്കളുടെ സമ്മര്‍ദം ഒരു വശത്ത്. സ്ഫടികം എന്ന പേരിനോടുള്ള എന്റെ ഇഷ്ടം മറുവശത്ത്. സിനിമയുടെ പൂജയ്ക്ക് മാണി സാറിനെ ക്ഷണിക്കാന്‍ പോയപ്പോള്‍ ഞാന്‍ ഈ ആശയക്കുഴപ്പം അവതരിപ്പിച്ചു.

ഈ വാക്കൊക്കെ എവിടെ പോയി കിടക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പിന്നീട് സിനിമയുടെ കഥ അദ്ദേഹത്തിനോട് പറയുകയും ചിത്രത്തിന്റെ പേര് സ്ഫടികം എന്ന് മതിയെന്ന് അദ്ദേഹം പറയുകയും ചെയ്തുവെന്ന് പറയുകയാണ് ഭഭ്രന്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment