സണ്ണി കുട്ടന്‍ എവിടെ..? ; മണിച്ചിത്രത്താഴ് ലൊക്കേഷന്‍ ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നു

സണ്ണി കുട്ടന്‍ എവിടെ..? ; മണിച്ചിത്രത്താഴ് ലൊക്കേഷന്‍ ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നു

മലയാളത്തിലെ ക്ലാസിക് ഹിറ്റുകളില്‍ പെട്ട മികച്ച ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. എത്ര കണ്ടാലും മതിവരാത്ത ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് വലിയ പ്രേക്ഷക പ്രതികരണം ലഭിച്ച ഒരു ചിത്രംകൂടിയായിരുന്നു.

അതിലെ ഓരോ കഥാപാത്രങ്ങള്‍ പോലും മനസില്‍ ഇന്നും മായാതെ കിടക്കുന്നവയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് മണിച്ചിത്രത്താഴിലെ ലൊക്കേഷന്‍ ചിത്രം. സിനിമ ഇറങ്ങി 25 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ഫോട്ടോ ഒരു അമൂല്യ നിധി തന്നെയായിരിക്കും.

നടനും സംവിധായകനുമായ ലാലാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഫാസില്‍, ലാല്‍, ശോഭന, സുരേഷ് ഗോപി, നെടുമുടി വേണു, വിനയ പ്രസാദ്, കെപിഎസി ലളിത എന്നിവരൊക്കെ ചിത്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ സണ്ണി ഡോക്ടറെ മാത്രം ഫോട്ടോയില്‍ കാണുന്നില്ല എന്ന വിഷമത്തിലാണ് ആരാധകര്‍.

എന്തായാലും ഫോട്ടോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിലര്‍ പറയുന്നു സണ്ണി കുട്ടനായിരുക്കും ഈ ഫോട്ടോയെടുത്തിരിക്കുന്നതെന്നാണ്. എന്തായാലും ഫോട്ടോ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply