മതിയായി; ഫേസ്ബൂക്കിനോട് വിടപറഞ്ഞ് പ്രിയനന്ദന്‍

മതിയായി; ഫേസ്ബൂക്കിനോട് വിടപറഞ്ഞ് പ്രിയനന്ദന്‍

സംവിധായകന്‍ പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ നിന്ന് വിടപറയുന്നു. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പ്രിയനന്ദനന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മുഖപുസ്തത്തില്‍ നിന്നും വിട പറയുന്നു. എന്നെ സുന്ദരവും അസുന്ദരവുമാക്കിയ എല്ലാ ലഹരിക്കും നന്ദിയുണ്ട്. എന്നാണ് പ്രിയനന്ദനന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

ശബരിമല വിഷയത്തില്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പേരില്‍ പ്രിയാനന്ദനന് നേരെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആക്രമണം നടന്നിരുന്നു.

ഇതിനിടയില്‍ ആര്‍എസ്എസുകാര്‍ തന്റെ തലയില്‍ ചാണക വെള്ളം ഒഴിച്ചെന്നു ആരോപിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ തൃശ്ശൂര്‍ വല്ലച്ചിറ സ്വദേശി സരോവര്‍ അറസ്റ്റിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply