‘ലക്ഷ്മി ബോംബി’ല്‍ നിന്ന് താന്‍ പിന്മാറുന്നു; കാരണം തുറന്ന്പറഞ്ഞ് സംവിധായകന്‍ രാഘവ ലോറന്‍സ്‌

കാഞ്ചനയുടെ ഹിന്ദി പതിപ്പ് ലക്ഷ്മി ‘ബോംബ്’ എന്ന ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് നിന്ന് താന്‍ പിന്‍മാറുന്നുവെന്ന് രാഘവ ലോറന്‍സ്. ലക്ഷ്മി ബോംബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ കാര്യം താന്‍ അറിഞ്ഞില്ലെന്ന കാരണത്താലാണ് പിന്‍മാറ്റമെന്ന് സൂചന.

എന്നാല്‍ ഇതിനുള്ള ശരിയായ കാരണം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും ലോറന്‍സ് ട്വിറ്ററില്‍ കുറിച്ചു. ‘പണത്തിനും പ്രശസ്തിക്കുമൊക്കെ അപ്പുറം ഈ ലോകത്ത് ആത്മാഭിമാനം എന്ന ഒന്നുണ്ട്.

അതിനാല്‍ കാഞ്ചനയുടെ ഹിന്ദി റീമേക്കായ ലക്ഷ്മി ബോംബില്‍ നിന്ന് പിന്‍മാറാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. പല കാരണങ്ങളുണ്ട്. അതൊക്കെ ഇവിടെ പറയാനാവില്ല. പക്ഷെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ അറിയിക്കാതെയാണ് പുറത്ത്‌വിട്ടിരിക്കുന്നത്. മൂന്നാമതൊരാളാണ് ഇതേക്കുറിച്ച് എന്നോട് പറയുന്നത്.

സിനിമയുടെ കാര്യങ്ങള്‍ മറ്റൊരാള്‍ പറഞ്ഞ് പറയാനിട വരുന്നത് ഒരു സംവിധായകനെന്ന നിലയില്‍ വേദനാജനകമാണ്. അപമാനിക്കപ്പെട്ടതായാണ് തനിക്ക് തോന്നുന്നത്. മാത്രമല്ല പോസ്റ്ററിന്റെ ഡിസൈനിലും തനിക്ക് അതൃപ്തിയുണ്ട്. മറ്റൊരാള്‍ക്കും ഇതുപോലെ സംഭവിക്കരുത്.

എനിക്ക് എന്റെ തിരക്കഥ വേണമെങ്കില്‍ പിന്‍വലിക്കാം. കാരണം അത് സംബന്ധിച്ച കരാറുകളൊന്നും ഒപ്പ് വച്ചിട്ടില്ല.പക്ഷെ അത് മര്യാദയല്ല. കൂടാതെ അക്ഷയ് കുമാര്‍ സാറിനെ ഞാന്‍ ബഹുമാനിക്കുന്നു. പെട്ടെന്ന് തന്നെ അക്ഷയ് സാറിനെ കണ്ട് തിരക്കഥ കൈമാറുമെന്നും രാഘവ ലോറന്‍സ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment