സരോജ് കുമാർ മമ്മൂക്കയല്ല താനായിരുന്നു ; തന്റെ കഥയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിവാദങ്ങൾക്ക് മറുപടിയുമായി റോഷൻ ആൻഡ്രൂസ്
സരോജ് കുമാർ മമ്മൂക്കയല്ല താനായിരുന്നു ; തന്റെ കഥയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിവാദങ്ങൾക്ക് മറുപടിയുമായി റോഷൻ ആൻഡ്രൂസ്
സംവിധായകൻ എന്ന നിലയിൽ തനിക്ക് വലിയ സ്വീകാര്യത നേടിത്തന്ന ഉദയനാണ് താരം എന്ന ചിത്രത്തെ കുറിച്ചുള്ള വിവാദങ്ങളോട് പ്രീതികരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ സംഭവ കഥ പറഞ്ഞ ഉദയനാണ് താരം സിനിമ മേഖലയിലെ പല കാര്യങ്ങളെയും തുറന്നു കാണിച്ചിരുന്നു.
മോഹൻലാൽ മീന എന്നിവരെ നായികാ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് ശ്രീനിവാസൻ ആയിരുന്നു.എന്നാൽ റിലീസ് സമയം മുതൽ ചിത്രം പല മുൻനിര അഭിനേതാക്കളെയും കളിയാക്കുന്ന തരത്തിൽ ഉള്ളതാണെന്ന വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന കഥാപാത്രം സൺഗ്ലാസിനെ കുറിച്ച് പറഞ്ഞത് മമ്മൂട്ടിയെ ഉദ്ദേശിച്ചാണ് എന്ന വിമർശനം ഉയർന്നു വന്നിരുന്നു.
എന്നാൽ സരോജ് കുമാറിനെ ഒരുപാട് ആളുകളുടെ മിശ്രിതം ആയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും ആരെയെങ്കിലും മോശപ്പെടുത്തുന്ന തരത്തിൽ താൻ ചിത്രങ്ങൾ എടുക്കുകയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കുന്നു.ചിത്രീകരണത്തിനു മുൻപേ മോഹൻലാൽ തിരക്കഥ പൂർണമായും വായിച്ചിരുന്നു.അങ്ങനെ എന്തെങ്കിലും മോശപ്പെടുത്തലുകൾ അനുഭവപ്പെട്ടിരുന്നു എങ്കിൽ അദ്ദേഹം തന്റെ ചിത്രത്തിൽ അഭിനയിക്കില്ലയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഉദയഭാനുവിന് സംഭവിച്ച പോലെ തന്റെ കഥകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. നിരവധി പേർ വേണ്ടെന്നു വച്ച ചിത്രത്തിൽ ലാലേട്ടനെ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ ഡേറ്റിനു പ്രശ്നം വന്നതോടെ ജയറാമിന് അഡ്വാൻസ് നൽകി.എന്നാൽ ദൈവനിശ്ചയം പോലെ ലാലേട്ടൻ മടങ്ങിയെത്തുകയായിരുന്നു.തന്റെ ചിത്രത്തിൽ ആരൊക്കെ അഭിനയിക്കണം എന്നത് വിധി നേരുത്തെ തീരുമാനിച്ചിരുന്നു.ഒടുവിൽ അത് അങ്ങനെ തന്നെ സംഭവിച്ചു എന്നും അദ്ദേഹം പറഞ്ഞു.
Leave a Reply