സംവിധായകന്‍ സച്ചി ഗുരുതരാവസ്ഥയില്‍

സംവിധായകന്‍ സച്ചി ഗുരുതരാവസ്ഥയില്‍; സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി മോശമായ ഇദ്ദേഹത്തെ തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നാണ് വിവരം. നിലവില്‍ സിടി സ്‌കാന്‍ നടത്തുകയാണ്. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ ഈയടുത്തിടെ പുറത്തിറങ്ങിയ ചിത്രം. 2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പമാണ് തിരക്കഥാകൃത്തായി സച്ചി സിനിമാ ലോകത്തെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*